തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ വലഞ്ഞ് ജനം. യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിച്ചപ്പോൾ സർക്കാരിനെതിരായ ജനരോഷമാക്കി മാറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി പ്രതിഷേധിച്ചു. നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പലയിടത്തും പൊലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 7 മണിയോടെ തന്നെ സെക്രട്ടറിയേറ്റ് യുഡിഎഫ് പ്രവർത്തകർ വളഞ്ഞു. ആദ്യമണിക്കൂറിൽ തിരുവനന്തപുരത്തു നിന്ന് എത്തിയ പ്രവർത്തകരായിരുന്നു സെക്രട്ടറിയേറ്റിൽ പ്രതിഷേധം തീർത്തത്. പിന്നീട്, എട്ടുമണി മുതൽ 10 മണി വരെയുള്ള സമയത്ത് കൊല്ലം പത്തനംതിട്ട എറണാകുളം ജില്ലകളിൽ നിന്ന് കൂടുതൽ പ്രവർത്തകർ എത്തിയതോടെ സെക്രട്ടറിയേറ്റിലെ എല്ലാ ഗേറ്റുകളും യുഡിഎഫ് പ്രവർത്തകരെ കൊണ്ട് നിറഞ്ഞു.


സമരക്കാരും പോലീസും തമ്മിൽ പലതവണ തർക്കത്തിലായി. വിവിധ ഗേറ്റുകളിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബാരിക്കേഡ് തീർത്ത് പ്രതിഷേധം.പിന്നീട്, സെക്രട്ടറിയേറ്റിലേക്ക് എത്തിയ ജീവനക്കാരിയെ തടഞ്ഞതോടെ പൊലീസും സമരക്കാരും തമ്മിൽ സംഘർഷം. 


ALSO READ: Ramesh Chennithala: എഐ ക്യാമറയുടെ മറവില്‍ നടന്നത് കേരളം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്ന്; രമേശ് ചെന്നിത്തല


സെക്രട്ടറിയേറ്റ് ഉൾപ്പെടുന്ന സ്റ്റാച്യു പ്രസ് ക്ലബ് ഭാഗത്തേക്ക് ഉൾപ്പെടെ ആരെയും കടത്തിവിടാൻ അനുവദിച്ചില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പിന്നാലെ കെ.സുധാകരനും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ സർക്കാരിനെ വിമർശിച്ച് പ്രസംഗം.


സര്‍ക്കാര്‍ മൂന്നാംവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനിടെ വൈദ്യുതി ചാര്‍ജ് വര്‍ധന, വീട്ടുകരം, കെട്ടിട നിർമ്മാണ തുകയിലെ വർധന, ബജറ്റിലെ ജനദ്രോഹ നിലപാടുകള്‍, എ.ഐ.ക്യാമറ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് യു.ഡി.എഫ്.സമരം സംഘടിപ്പിച്ചത്. സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ പ്രസംഗിച്ച ശേഷം സംസാരിക്കാൻ എഴുന്നേറ്റ എം കെ മുനീർ പ്രസംഗത്തിനിടയിൽ കുഴഞ്ഞു വീഴുകയും ചെയ്തു. 


എന്നാൽ, ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞു. കസേരയിലേക്ക് മാറിയ മുനീർ അൽപ്പ സമയത്തിന് ശേഷം വീണ്ടും പ്രസംഗിക്കാൻ എത്തി. രാവിലെ 7 മണിക്ക് തുടങ്ങിയ സെക്രട്ടറിയേറ്റ് വളയൽ സമരം ഉച്ചയ്ക്ക് ഒരു മണിയോടെ സർക്കാരിനെതിരായ കുറ്റപത്രം വായിച്ചാണ് അവസാനിപ്പിച്ചത്. 


അതേസമയം, ബിജെപിയും സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യുകയും കുമ്മനം രാജശേഖരൻ സമാപന സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരായ ശക്തമായ സമരമാണ് നടന്നതെന്ന് പറഞ്ഞ അബ്ദുള്ളക്കുട്ടി കേരളം കണ്ടതിൽ ഏറ്റവും വലിയ അഴിമതിഭരണമായി പിണറായി വിജയൻ്റെ ഭരണം മാറിയെന്നും വിമർശിച്ചു. സർക്കാരിന്റെ വാർഷികാഘോഷവും പ്രതിപക്ഷ പ്രതിഷേധവും കണക്കിലെടുത്ത് ന​ഗരത്തിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തി. എംജി റോഡിൽ രാവിലെ മുതൽ വൈകിട്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.