600 വാഗ്ദാനങ്ങളിൽ നൂറെണ്ണം പോലും നടപ്പാക്കിയില്ല; പ്രോഗ്രസ് റിപ്പോർട്ട് കള്ളത്തരമെന്ന് വി.ഡി സതീശൻ
Kerala Govt Progress Report ഇതിനെതിരെ പ്രതിപക്ഷം സംവാദത്തിന് തയാറാണ് മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളത്തരമാണെന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: 600 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 570 എണ്ണം നടപ്പാക്കിയെന്നാണ് സർക്കാർ അവകാശവാദമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ, നൽകിയ വാഗ്ദാനങ്ങളിൽ നൂറെണ്ണം പോലും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷം സംവാദത്തിന് തയാറാണ് മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളത്തരമാണെന്നും സതീശൻ പറഞ്ഞു.
പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ജനത്തെയും സർക്കാർ കബിളിപ്പിക്കുന്നു. സർക്കാരിന്റെ അവകാശവാദങ്ങളിൽ പ്രതിപക്ഷം വിശദമായ പരിശോധന നടത്തി. എന്തൊരു ധൈര്യമാണ് സർക്കാരിന്, പ്രോഗ്രസ്സ് റിപ്പോർട്ടിൽ സംവാദത്തിന് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
ALSO READ : സിൽവർ ലൈനിൽ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാനം; ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി
ബഫർ സോൺ പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി നടപടിയെടുക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. ക്വാറികളെ സംരക്ഷിക്കാനാണ് സർക്കാരിന് താത്പര്യം. കർഷക താല്പര്യങ്ങൾ മാനിച്ചു കൊണ്ടുള്ള നടപടിയാണ് വേണ്ടത്. സംരക്ഷിത മേഖല സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.