Kerala Government: ശുപാർശ അംഗീകരിക്കാനാകില്ല; ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ലെന്ന് സർക്കാർ
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ഹൈക്കോടതി ജീവനക്കാരുടെയും പെൻഷൻ പ്രായം 58ലേക്ക് ഉയർത്താൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ.
Thiruvananthapuram: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ലെന്ന് സർക്കാർ. പെൻഷൻ പ്രായം 58 ആക്കണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തളളി. സർക്കാർ ജീവനക്കാരുടെയും ഹൈക്കോടതി ജീവനക്കാരുടെയും പെൻഷൻ പ്രായം 56 ആണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ഹൈക്കോടതി രജിസ്ട്രാറുടെ ശുപാർശ അംഗീകരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ മറുപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് മറുപടി നൽകിയത്.
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ജസ്റ്റിസ് അനു ശിവരാമന്‍റെ ബെഞ്ചാണ് ചില ജീവനക്കാർ നൽകിയ ഹർജി ആദ്യം പരിഗണിച്ചത്. തുടർന്ന് വിഷയത്തിൽ സർക്കാരിന്‍റെ അഭിപ്രായവും കോടതി തേടി. പെൻഷൻ പ്രായപരിധി 58 ആക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ സർക്കാരിന് കത്ത് നൽകിയിരുന്നു. 2022 നവംബറിലാണ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. പെൻഷൻ പ്രായം ഉയർത്തണമെന്ന ജഡ്ജിമാരുടെ പാനൽ നൽകിയ ശുപാർശയെത്തുടർന്നായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വന്നത്.
MV Govindan: ഇഡി നടപടികളില്‍ ഭയമില്ല, കേരളത്തില്‍ ഇഡി കോണ്‍ഗ്രസ് കൂട്ടുകെട്ടെന്നും എം വി ഗോവിന്ദന്‍
മലപ്പുറം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളിൽ ഒരുഭയവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തില്‍ ഇഡി കോണ്‍ഗ്രസ് കൂട്ടുകെട്ടാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആ കൂട്ടുകെട്ടിന്റെ പ്രകടമായ തെളിവാണ് അസംബ്ലിയില്‍ കാണുന്നത്. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി മലപ്പുറം അരീക്കോട് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഇ ഡി റിമാന്‍ഡ് റിപ്പോര്‍ട്ട് എന്നൊക്കെ പറഞ്ഞാല്‍ ഞങ്ങള്‍ പേടിക്കില്ല. ഇതേ റിപ്പോര്‍ട്ടൊക്കെ ഡല്‍ഹിയിലും ഉണ്ടായിരുന്നല്ലോ. എന്നിട്ട് എന്താ ഉണ്ടായത്. സോണിയ ഗാന്ധിയും രാഹുലും തള്ളി പറഞ്ഞില്ലേയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞല്ലോ, ഞങ്ങള്‍ക്ക് ഒരുനിലപാടെ ഉള്ളൂ. ഇഡി അന്വേഷണങ്ങള്‍ രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം പറയുന്നു. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാടല്ല ഇവിടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതമൂലം കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും സ്വീകരിക്കുന്നത്. മടിയില്‍ കനമില്ലാത്തത് കൊണ്ട് ഇതിലൊന്നും ഞങ്ങള്‍ക്ക് പേടിയില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...