THiruvananathapuram : സംസ്ഥാനത്തെ ഐടി  പാർക്കുകളിൽ 
(IT Parks) വൈൻ പാർലറുകൾ (Wine Parlour)  തുടങ്ങുമെന്ന് മുഖ്യമന്ത്രി (Chief Minister) അറിയിച്ചു. നിയമസഭയിലാണ് (Kerala Assembly) മുഖ്യമന്ത്രി പിണറായി വിജയൻ (PInarayi Vijayan) ഐടി പാർലറുകളിൽ വൈൻ പാർലറുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. കമ്പനികളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  കൊവിഡ് പ്രതിസന്ധി തീരുന്നത്തിന് അനുസരിച്ച് നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പബ് പോലുള്ള സൗകര്യങ്ങളില്ലാത്തത്  പോരായ്മയായി ഐടി കമ്പനികൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേരളത്തിലെ ഐടി പാർക്കുകൾ പലതും അടച്ചുപൂട്ടിയിരിക്കുന്നത് കൊണ്ടും, വർക്ക് ഫ്രം ഹോം ആയത് കൊണ്ടുമാണ് നടപടികൾ നിലച്ചതെന്ന് അദ്ദേഹം പറഞ്ഞു.  കോവിഡിനെ തുടർന്നാണ്, കേരളത്തിലെ ഐടി പാർക്കുകൾ അടച്ചത്.


ALSO READ: VS Achuthanandan : വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി; വിദഗ്ദ സംഘം ചികിത്സ തുടരുന്നു


കേരളത്തിലെ ഐടി പാർക്കിൽ ജോലി ചെയ്യുന്നവർക്ക് ജോലിക്കിടയ്ക്ക് വിശ്രമിക്കാനും, ഇടവേളകൾ ചിലവഴിക്കാനുമാണ്  ഇത്തരത്തിലുള്ള സ്ഥലങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നത്. ഇത് കേരളത്തിലെ ഐടി മേഖലയെ കൂടുതൽ വളർത്താൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: കേരളത്തിൽ നിന്ന് ഗോവയിലേക്കും ഹൈദരാബാദിലേക്കും കർണാടക വഴി ടൈ അപ്പ് സർവീസിനൊരുങ്ങി KSRTC- കൾ


സംസ്ഥാനത്ത് നിലവിൽ ഒന്നര ലക്ഷം ഐടി ജീവനക്കാരാണ് ഉള്ളത്. ടെക്നോ പാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ആണ് ഇവർ ജോലി ചെയ്യുന്നത്.തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ മാത്രം 60000 പേരോളം ജീവനക്കാരുണ്ട്. പുതിയ തീരുമാനം ഐടി മേഖലയ്ക്ക് പുത്തൻ ഉണർവ് നല്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ALSO READ: കാഴ്ച അധ്യാപകർക്കുള്ള ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം പരിശീലനം തുടങ്ങി


 


കേരളത്തിലെ ഐടി പാർക്കുകളിലെ ജീവനക്കാർക്ക്  മറ്റ് സംസ്ഥാങ്ങളിലെ ഐടി പറക്കുകളിൽ ലഭിക്കുന്ന പോലുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. മുമ്പ് നാസ്കോം നടത്തിയ പഠനത്തിലും ഈ കുറവുകൾ വിലയിരുത്തിയിരുന്നു. ഇതുകൂടാതെ കേരളത്തിലെ എല്ലാ ഐടി പാർക്കുകളിലും സിഇഒയെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.