തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും, സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Muhammed Khan) ആഹ്വാനം ചെയ്ത ഉപവാസം ആരംഭിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗവർണർ (Aarif Muhammed Khan) ഇത്തരം കാര്യങ്ങളിൽ ഉപവാസമനുഷ്ഠിക്കുന്നത്.   അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയത്തിൽ ചൂടുപിടിച്ച വാർത്തയായിരിക്കുകയാണിത്. രാവിലെ എട്ടുമണിക്ക് തന്നെ അദ്ദേഹം രാജ്ഭവനിൽ ഉപവാസം ആരംഭിച്ചു. 


Also Read: Violence Against Women: കേരളത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഗവർണറുടെ നിശബ്ദ പ്രതിഷേധം


എന്തായാലും ഗവർണറുടെ ഈ ഉപവാസം സർക്കാരിനെതിരെ നിരവധി ചോദ്യങ്ങൾ വിരൽചൂണ്ടും എന്ന കാര്യത്തിൽ സംശയമില്ല.  സംസ്ഥാനത്തെ ഗവർണർ തന്നെ ഇങ്ങനെയൊരു നടപടി സ്വീകരിക്കുമ്പോൾ ഇവിടെ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ലെന്ന കാര്യത്തിൽ ഊന്നൽ വരികയാണ്. 


കേരള ഗാന്ധി സ്മാരകനിധിയുടെയും ഗാന്ധിയന്‍ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ഗവര്‍ണർ (Arif Muhammed Khan) ഇന്ന് ഉപവസിക്കുന്നത്.


Also Read: Fast Against Dowry: സ്ത്രീധനത്തിനെതിരെ ബോധവത്ക്കരണവുമായി ഗവർണറുടെ ഉപവാസം ഇന്ന്


രാവിലെ 8 മണി മുതൽ വൈകുന്നേരം 6  മണിവരെയാണ് ഉപവാസം. സംസ്ഥാനത്ത്​ ഇതാദ്യമായാണ് ഭരണത്തലവന്‍കൂടിയായ ഗവര്‍ണര്‍ സുപ്രധാന വിഷയത്തില്‍ ഉപവാസം അനുഷ്ഠിക്കുന്നത്​. 


സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ്​ ഉപവാസമെന്നാണ്​ ഗാന്ധിയന്‍ സംഘടനകള്‍ അറിയിച്ചിരുന്നതെങ്കിൽ സ്​ത്രീധന വിപത്തിനെതിരെയാണ്​ ഗവര്‍ണറുടെ ഉപവാസമെന്നാണ്​ രാജ്​ഭവനിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.


കഴിഞ്ഞ ദിവസം കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരണമടഞ്ഞ വിസ്മയയുടെ (Vismaya Death Case) വീട്ടിലും ഗവർണർ സന്ദർശനം നടത്തിയിരുന്നു. സ്​ത്രീധനത്തിനെതിരായ ബോധവത്​കരണത്തിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി ​വി.സിമാരുടെ യോഗവും ഗവര്‍ണര്‍ വിളിച്ചിട്ടുണ്ട്​.