തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി രാജ്ഭവൻ. ശനിയാഴ്ച രാവിലെ മുതലാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്. ​ഗവർണറുടെ ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിലൂടെ രാജ് ഭവന്‍ വൃത്തങ്ങളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരംം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

​കേരള ​ഗവർണറുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും പങ്കുവെച്ച ട്വീറ്റ്:


"ഇന്ന് രാവിലെ മുതൽ എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി കാണുന്നു. വിഷയം ഫേസ്ബുക്കിന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് ".



Also Read: PPE കിറ്റ് അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു: കെ.കെ.ശൈലജ


കേരള ​ഗവർണറുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിന്റെ ഒരു സ്ക്രീൻഷോട്ടും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 


കേരള സർവ്വകലാശാല വി സി നിയമനം, കടുത്ത നിലപാടുമായി ഗവര്‍ണർ; ക്വാറം തികയാതെ പിരിഞ്ഞ സെനറ്റിന്റെ വിവരങ്ങൾ തേടി


തിരുവനന്തപുരം: കേരള സർവ്വകലാശാല വി സി നിയമനത്തിൽ കടുത്ത നടപടികളുമായി ഗവർണര്‍. ക്വാറം തികയാതെ പിരിഞ്ഞ സെനറ്റ് യോഗത്തിന്റെ വിവരങ്ങൾ ​ഗവർണർ തേടിയിട്ടുണ്ട്. യോഗത്തിന്റെ വിശദാംശങ്ങൾ ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ വിസിക്ക് കത്തയച്ചു. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ ഇക്കഴിഞ്ഞ 11ന് വിളിച്ച് ചേർത്ത സെനറ്റ് യോഗമാണ് ക്വാറം തികയാതെ പിരിഞ്ഞത്. തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞതായി സർവകലാശാല ഗവർണറെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ തേടിയത്. 


91 അംഗ സെനറ്റിൽ 13 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ഇടത് പ്രതിനിധികൾ ഒന്നടങ്കം യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായാണ് അംഗങ്ങൾ വിട്ടുനിന്നത്. അതേസമയം ഗവർണർ നോമിനേറ്റ് ചെയ്ത പ്രതിനിധികളും വിട്ടുനിന്നിരുന്നു. ഗവർണർ നോമിനേറ്റ് ചെയ്ത ഒമ്പത് പേരിൽ രണ്ടുപേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽ പങ്കെടുക്കാത്ത പ്രതിനിധികളെ പിൻവലിക്കാനുള്ള സാധ്യതയും ഏറെയാണ്. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാതെ പരമാവധി വി സി നിയമനം വൈകിപ്പിക്കുക എന്ന സിപിഎം തീരുമാനത്തെ തുടർന്നായിരുന്നു ഇടത് പ്രതിനിധികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നത്. 


ക്വാറം തികയാതെ യോഗം പിരിഞ്ഞതിനാൽ നവംബർ നാലിന് അടുത്ത സെനറ്റ് യോഗം ചേരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്വാറം തികയാതെ സെനറ്റ് യോഗം പിരിഞ്ഞതിൽ ഗവർണർ കേരള വി സി യോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. വി സിയിൽ നിന്നും വിശദാംശങ്ങൾ ലഭിച്ചശേഷം ഗവർണർ എടുക്കുന്ന നിലപാട് നിർണായകമാകും. 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.