Kerala Governor: പിടിമുറുക്കി ഗവർണർ; ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തലിൽ അടിയന്തര റിപ്പോർട്ട് നൽകണം
ഫോൺ ചോർത്തൽ വിവാദത്തിൽ എത്രയും വേഗം റിപ്പോർട്ടും നടപടി റിപ്പോർട്ടും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സർക്കാരിനെ പ്രതിരോധത്തിലാക്കി ഫോൺ ചോർത്തലുകൾ നടക്കുന്നുവെന്ന പിവി അൻവറിന്റെ വെളിപ്പെടുത്തലിൽ ഇടപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ഥിതി അതീവ ഗൗരവമേറിയതാണെന്നും അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സ്ഥിതി അതീവ ഗുരുതരവും നിയമ വിരുദ്ധവുമാണെന്ന് ഗവർണർ പറഞ്ഞു. സംഭവത്തിൽ എത്രയും വേഗം റിപ്പോർട്ടും നടപടി റിപ്പോർട്ടും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
Read Also: എസ്ഐടിയുടെ പ്രവർത്തനത്തിൽ ആശങ്ക; പോഷ് നിയമം നടപ്പിലാക്കണം, ആവശ്യവുമായി ഡബ്ല്യൂസിസി
ഭരണകക്ഷി എംഎൽഎയായ പിവി അൻവർ തന്നെ ഫോൺ ചോർത്തിയതായി സമ്മതിക്കുന്നു. ഏത് സാഹചര്യത്തിൽ അങ്ങനെ സംഭവിച്ചുവെന്ന് പറയണം. ഗുരുതരമായ മനുഷ്യവകാശ ലംഘനമാണിതെന്നും ഗവർണർ വ്യക്തമാക്കി. അതേസമയം പിവി അൻവറിന്റെ വാർത്താ സമ്മേളനങ്ങൾ രാജ്യസഭാ ശേഖരിക്കുന്നതായി റിപ്പോർട്ട്.
പുറത്ത് വന്ന സംഭാഷണങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരും ക്രിമിനലുകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. താനും ഫോൺ ചോർത്തിയെന്ന ഭരണകക്ഷി എംഎൽഎയുടെ വെളിപ്പെടുത്തലും ഗൗരവത്തോടെ കാണണമെന്നും ഗവണർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മന്ത്രിമാരുടേതടക്കമുള്ള ഫോൺ എഡിജിപി അജിത് കുമാർ ചോർത്തുന്നുവെന്നാണ് പിവി അൻവർ ആരോപിച്ചത്. പൊലീസിലെ ക്രിമിനലുകളെ കണ്ടെത്തുന്നതിന് താനും ഫോൺ ചോർത്തിയെന്ന് അൻവർ പറഞ്ഞിരുന്നു. ഇതിന് തെളിവായി ഫോൺ കാളിന്റെ കുറച്ച് ഭാഗങ്ങളും പുറത്ത് വിട്ടിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഫോൺ ചോർത്തലിനെ പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.