Kerala Governor : ഗവർണറുടെ അസാധാരണ നടപടിക്കെതിരെ വിസിമാർ രംഗത്ത്; നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും
രാജിക്കത്ത് നൽകില്ലെന്ന തീരുമാനത്തിലാണ് വൈസ് ചാൻസിലർമാർ. വിസിമാർ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 9 സർവകലാശാല വൈസ് ചാൻസിലർമാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ അസാധാരണ നടപടിക്കെതിരെ വിസിമാർ രംഗത്ത്. ഇന്ന് രാവിലെ 11.30 യോടെ രാജിക്കത്ത് നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ രാജിക്കത്ത് നൽകില്ലെന്ന തീരുമാനത്തിലാണ് വൈസ് ചാൻസിലർമാർ. വിസിമാർ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിസിമാർ കൊച്ചിയിൽ എത്തിയിട്ടുണ്ട്.
സർക്കാർ സംഭവത്തിൽ കക്ഷിയല്ലാത്തതിനാൽ വിസിമാർ സ്വന്തം നിലയിലാണ് കോടതിയെ സമീപിക്കുക. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസിമാരോട് രാജി വെക്കാൻ നിർദ്ദേശം നൽകിയത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, കെടിയു, സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാള സർവകലാശാല എന്നീ സർവകലാശാലകളിലെ വിസി മാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: Kerala Governor : സർക്കാരിനെതിരെ നീക്കം കടുപ്പിച്ച് ഗവർണർ ; 9 വിസിമാരോട് രാജി വെക്കാൻ നിർദ്ദേശം
യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം ആയതിനാലാണ് രാജി വെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് രാജ്ഭവൻ പറഞ്ഞു. രാജി വെക്കാൻ ആവശ്യപ്പെട്ടതിന് 5 വിസിമാർ ഒറ്റപ്പേര് ശുപാർശയിൽ എത്തിയവരാണെന്നും ബാക്കി നാൾ വൈസ് ചാൻസിലർമാരുടെ നിയമനത്തിന്റെ സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലായിരുന്നുവെന്നുമാണ് രാജ് ഭവൻ അറിയിച്ചിരിക്കുന്നത്. '
അതേസമയം വിഷയത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 10.30ന് വാർത്താ സമ്മേളനം നടത്തും. പാലക്കാട് വെച്ചാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. നിലവിൽ വിസിമാർ രാജി വെക്കേണ്ടെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം 9 വിസിമാരും രാജി സമർപ്പിച്ചില്ലെങ്കിൽ ഇവരെ പുറത്താക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ വിസിമാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...