ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന്. ഡൽഹിയിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ നാലംഗ സംഘമാണ് പങ്കെടുക്കുക. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള സംഘത്തിലുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലംമാറ്റം; മാറ്റം വേണമെന്ന് ജഡ്ജിമാർ ആവശ്യപ്പെടുകയായിരുന്നു


കഴിഞ്ഞ ദിവസം കേരളത്തിന്റെ സ്യൂട്ട് ഹർജിയും അപേക്ഷയും പരിഗണിക്കുമ്പോഴായിരുന്നു കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ ചർച്ച വഴിയുള്ള പരിഹാരം എന്ന ആശയം സുപ്രീം കോടതി മുന്നോട്ട് വച്ചത്.  സാമൂഹ്യ പെൻഷൻ അടക്കം നൽകേണ്ടതിനാൽ ഹർജിയിൽ ഉടൻ തീരുമാനം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ഈ നിർദേശം. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയത്തിന്റെ ഗൗരവം കോടതിയിൽ വ്യക്തമാക്കി. മാത്രമല്ല പെൻഷൻ പോലും നൽകാൻ സംസ്ഥാനം ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ബെഞ്ചിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. 


Also Read: മകര രാശിയിൽ ശുക്രൻ; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ലഭിക്കും അളവറ്റ സമ്പത്തും!


കേന്ദ്രവുമായി ചർച്ച നടത്താൻ കേരളം തയ്യാറാണെന്ന് അറിയിച്ചതോടെയാണ് കേന്ദ്രം ചർച്ചയ്ക്ക് സമ്മതം അറിയിച്ചത്. ചർച്ചയിൽ മുന്നോട്ടുവരുന്ന തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഹർജി അടുത്ത തവണ പരിഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടാവുക.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.