Kerala Govt Employees Salary: ഒടുവിൽ ജീവനക്കാർക്ക് ശമ്പളമെത്തി, വിതരണം പൂർത്തിയാക്കിയെന്ന് ധനവകുപ്പ്
Kerala Govt Employees Salary Disbursement: സാധാരണ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ശമ്പള വിതരണമാണ് ഇത്തവണ ആറ് ദിവസം കൊണ്ട് തീർത്തത്, വലിയ പ്രതിഷേധമാണ് ജീവനക്കാർക്കിടയിൽ ഉണ്ടായിരുന്നത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം പൂർത്തിയാക്കിയതായി ധന വകുപ്പ്. 1-ന് ലഭിക്കേണ്ട ശമ്പളം ആറാം തീയ്യതിയാണ് ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത്. ആദ്യം സെക്രട്ടേറിയേറ്റ് ജീവനക്കാർക്കാണ് ശമ്പളം എത്തിയത്. ഇതിന് പിന്നാലെ വിവിധ വകുപ്പിലെ ജീവനക്കാർക്കും ശമ്പളം എത്തി.
സംസ്ഥാനത്തെ അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളമാണ് ഇതോടെ പൂര്‍ത്തിയായത്. സാധാരണ മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ശമ്പള വിതരണമാണ് ആറ് ദിവസം കൊണ്ട് തീർത്തത്. വിതരണം പൂർത്തിയാക്കിയെങ്കിലും ട്രഷറിയിലെ നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല.
മാർച്ച് ഒന്നിന് ട്രഷറിയുടെ ഓവര്‍ ഡ്രാഫ്റ്റ് കാലയളവ് പിന്നിട്ടതോടെ കേന്ദ്രത്തില്‍നിന്നു കിട്ടിയ നികുതി വിഹിതം 2,736 കോടിയും ഐജിഎസ്ടിയുടെ സെറ്റില്‍മെൻറ് 1,386 കോടി രൂപയും റിസര്‍വ് ബാങ്കിലേക്കു തിരിച്ചടച്ചിരുന്നു ഉപയോഗിച്ചിരുന്നു. പെട്ടെന്നുള്ള തിരിച്ചടവ് വന്നതോടെ സംസ്ഥാന ഖജനാവ് പ്രതിസന്ധിയിലായത്.
ട്രഷറിയിലെ ശമ്പള അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ തീരുമാനിച്ചവർക്കായിരുന്നു തുക പിൻവലിക്കാൻ സാധിക്കാഞ്ഞത്. പിൻവലിക്കൽ പരിധി 50000 ആയി സർക്കാർ നിശ്ചയിച്ചിരുന്നു.ട്രഷറി അക്കൗണ്ടിൽ നിന്ന് നേരിട്ട് ശമ്പളം പിൻവലിച്ചവരെ പ്രശ്നം ബാധിച്ചിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.