മദ്യ വില കുത്തനെ കൂടും: കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനം
മദ്യപാനികളുടെ പൈസ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക്.... കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തെ മുറുകെ പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ...
തിരുവനന്തപുരം: മദ്യപാനികളുടെ പൈസ സര്‍ക്കാര്‍ ഖജനാവിലേയ്ക്ക്.... കോവിഡ് വരുത്തിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തെ മുറുകെ പിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ...
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മദ്യത്തിന് കോവിഡ് സെസ് ഏര്‍പ്പെടുത്താന്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതോടെ മദ്യത്തിന് വില കുത്തനെ കൂടും.
വിദേശ മദ്യത്തിന് 10 % മുതല്‍ 35 % വരെ സെസ് ഏര്‍പ്പെടുത്താനാണ് തീരുമാന൦. കൂടാതെ, ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും 35 ശതമാനം സെസ്. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി.
മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വെര്‍ച്വല്‍ ക്യൂവിനും മന്ത്രിസഭ യോഗം അനുമതി നല്‍കി.
നിലവില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്‍റെ നികുതി 202 ശതമാനമാണ്. ബിയറിന്‍റെ നികുതി 102 ശതമാനം. ഇതിന്മേലാണ് പുതുതായി 35 ശതമാനം കോവിഡ് സെസ്സ് ചുമത്തുന്നത്. പുതുക്കിയ അധിക നികുതി മദ്യശാലകള്‍ തുറക്കുമ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ എത്ര വരുമാനം വര്‍ധിക്കും എന്നത് വില്‍പ്പനയെ ആശ്രയിച്ചിരിക്കും. എങ്കിലും ഒരു വര്‍ഷം കഴിഞ്ഞ കാലത്തെപ്പോലെ വില്‍പ്പനയുണ്ടെങ്കില്‍ 2000 കോടി രൂപയെങ്കിലും അധിക വരുമാനം ഉണ്ടാകുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
കോവിഡ് സെസ് ഏര്‍പ്പെടുത്തുന്നതോടെ മദ്യത്തിന് സംസ്ഥാനത്ത് വില കുതിച്ചുയരും.