കൊച്ചി: എറന്നാകുളത്ത് കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ സജിയെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്ത അഡ്വ. രഞ്ജിനിക്ക് ഹൈക്കോടതി അഭിഭാഷകരുടെ ആദരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഹൈക്കോടതിയില്‍ ചേര്‍ന്ന അനുമോദനയോഗത്തില്‍ അഡ്വ.രഞ്ജിനിക്ക് 'ദി ഗുഡ് സമാരിറ്റന്‍' പുരസ്കാരം നല്‍കി. ജസ്റ്റിസ് പി. ആർ രവീന്ദ്രന്‍റെ നിർദ്ദേശത്തെ തുടർന്ന് സജിക്ക് ചികത്സക്കാവശ്യമായ തുക അഭിഭാഷക അസോസിയേഷൻ കണ്ടെത്തി നൽകും. 


എറണാകുളത്ത് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ സജിയെ ആശുപത്രിയിലെത്തിക്കാതെ ചുറ്റുമുള്ളവര്‍ നോക്കി നിന്നത് വാര്‍ത്തയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സജി അപകടനില തരണം ചെയ്തു. യാദൃശ്ചികമായി അവിടെയെത്തിയ അഡ്വ.രഞ്ജിനിയാണ് സജിയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയടക്കം പ്രമുഖര്‍ രഞ്ജിനിയുടെ ഇടപെടലിനെ അനുമോദിച്ചിരുന്നു.