Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
Kerala Disease List: പനിബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം: അഞ്ച് ദിവസത്തിന് ശേഷം പനിബാധിതരുടെ കണക്ക് പ്രസിദ്ധീകരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയത് 11,438 പേരെന്നാണ് ഔദ്യോഗിക കണക്ക്. പനിബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ പനിബാധിതർ മലപ്പുറം ജില്ലയിലാണ്. 2159 പേരാണ് മലപ്പുറത്ത് മാത്രം പനി ചികിത്സ തേടിയത്. ജൂലൈ ആദ്യവാരത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 50,000 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പനിയും പകർച്ചവ്യാധിയെയും തുടർന്ന് ചികിത്സയ്ക്കെത്തിയത്. 493 ഡെങ്കി കേസുകൾ അഞ്ചുദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു.
ALSO READ: കോഴിക്കോട്ട് പതിനാലുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
69 എലിപ്പനി കേസുകളും ഔദ്യോഗികമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 158 H1N1 കേസുകളും 6 വെസ്റ്റ് നെയിൽ കേസുകളും റിപ്പോർട്ട് ചെയ്തതിൽ ഉൾപ്പെടുന്നു. പനി കേസുകൾ വർധിക്കുന്നുണ്ടെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പൊതുജനങ്ങൾ കൃത്യമായി ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.
പകർച്ചവ്യാധിക്കൊപ്പം അമിബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്ന കേസുകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണ് ജാഗ്രത നിർദ്ദേശങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവന്നപ്പോൾ തന്നെ സർക്കാർ ഇതിനെ പ്രതിരോധിച്ച രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ വിമർശനം കൂടി ഉയർന്ന സാഹചര്യത്തിലാണ് പനി കണക്കുകൾ പുറത്തുവിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.