തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ കുത്തിവെപ്പ് കുറവാണെന്ന വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി രംഗത്തെത്തി. കേരളത്തിന്റെ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കുന്ന ശതമാനത്തിൽ കേന്ദ്രം അതൃപ്‌തി അറിയിച്ചതിനെ തുടർന്നാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ മറുപടി നൽകിയത്. അതോടൊപ്പം വാക്‌സിനേഷൻ ശതമാനം കുറഞ്ഞുവെന്ന് കേന്ദ്രത്തിൽ നിന്നും അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിന് പ്രതീക്ഷിച്ച രീതിയിൽ തന്നെ വാക്‌സിൻ കുത്തിവെയ്പ്പ് എടുക്കാൻ സാധിച്ചു. ആദ്യ ദിവസം തീരുമാനിച്ചതിന്റെ 75 ശതമാനം വാക്‌സിനേഷനും കേരളം പൂർത്തിയാക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. എന്റെ അറിവിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ നന്നായി Vaccine കുത്തിവെയ്പ്പ് പൂർത്തീകരിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. മാധ്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം ചില സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ 16 ശതമാനം മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്.


ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി


CO-Win, ഓൺലൈൻ പ്ലാറ്റഫോമിന് തടസ്സം നേരിട്ടപ്പോൾ മറ്റു പല സംസ്ഥാനങ്ങളും  വാക്‌സിനേഷൻ നിർത്തിവെച്ചിരുന്നു. എന്നാൽ ആ സാഹചര്യത്തിലും മറ്റ് മാർഗങ്ങൾ കണ്ടെത്തി കേരളം വാക്‌സിൻ കുത്തിവെയ്പ്പ് മുന്നോട്ട് കൊണ്ട് പോയിരുന്നു. അതിനാൽ കൂടിയാണ് കേരത്തിന് ആദ്യ ദിവസം തന്നെ നല്ലൊരു ശതമാനം വാക്‌സിൻ കുത്തിവെയ്പ്പ് പൂർത്തിയാക്കാൻ സാധിച്ചത്.


ALSO READ: Abhaya Murder Case: ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും


പാർശ്വഫലങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പരമാവധി ശ്രദ്ധ നൽകിക്കൊണ്ടാണ് Kerala കുത്തിവെയ്പ്പ് മുന്നോട്ട് കൊണ്ട് പോകുന്നത്. അതിനാൽ തന്നെ താരതമ്യേനെ വളരെ കുറഞ്ഞ പാർശ്വഫലങ്ങൾ മാത്രമേ ഇത് വരെ ഉണ്ടായിട്ടുള്ളുവെന്നും ആ രീതിയിലും കേരളത്തിന്റെ വാക്‌സിനേഷൻ വിജയകരമാണെന്നും മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.