തിരുവന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. ഇന്നലെ മെയ് നാലിന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചു. മന്ത്രി ക്വാറന്റീലേക്ക് മാറി. മന്ത്രിക്ക് പുറമെ പത്തനംതിട്ട ജില്ല കലക്ടർ ദിവ്യ എസ് ഐയ്യർക്കും കോവിഡ് സ്ഥിരീകരിച്ചുയെന്നും റിപ്പോർട്ടിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തനിക്ക് കോവിഡ് ബാധിച്ചിട്ടില്ലയെന്ന് മന്ത്രി മാർച്ച് ആറിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു. രണ്ട് തവണ കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു എന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. 


അതേസമയം സംസ്ഥാനത്തെ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യമാണ് ഉടലെടുക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 11 ശതമാനണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരത്തെ നാലാം കോവിഡ് തരംഗത്തിന്റെ സാധ്യത മുൻനിർത്തി കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു. 


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ  രാജ്യത്ത്  4,270 പുതിയ COVID-19 കേസുകളും 15 മരണങ്ങളുമാണ്   റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 
രാജ്യത്തിന്‍റെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.03% ആണ്.  പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.84% ​​ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മുൻ ദിവസത്തെ അപേക്ഷിച്ച് 7% പെട്ടെന്ന് വർദ്ധിച്ചത് ആശങ്കയ്ക്ക് വഴി തെളിച്ചിരിയ്ക്കുകയാണ്.  


ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.