തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയിൽ മഴ ലഭിക്കാത്തത് ചൂട് വർധനവിന് കരണമായെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഡയറക്ടർ കെ സന്തോഷ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. നിലവിൽ ഇതുവരെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കണ്ണൂരാണ്. മാർച്ച് മൂന്നിന് 38.6 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 13, 14 തിയതികളിൽ തെക്കൻ കേരളത്തിൽ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചില ഇടങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയർന്ന താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രകാലവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് മാർച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ശരാശരി താപനിലയ്ക്ക് അടുത്തുള്ള ചൂട് തന്നെയാകും രേഖപ്പെടുത്തുക.


ഇതുവരെയുള്ള കണക്ക് പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലാണ്. 38.6 ഡിഗ്രിയാണ് കണ്ണൂരിൽ രേഖപ്പെടുത്തിയിക്കുന്ന താപനില. കോട്ടയത്ത് 38, വെള്ളാനിക്കര, പുല്ലൂർ എന്നിവിടങ്ങളിൽ 37.4 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിൽ താപനില സാധരണ നിലയിലാണ്.


 ALSO READ: Kerala Heat Map: കത്തുന്ന ചൂടിൽ കേരളം; സംസ്ഥാനത്ത് സൂര്യാഘാതത്തിന് സാധ്യതയെന്ന് റിപ്പോർട്ട്, ജാ​ഗ്രത നി‍ർദേശം


തമിഴ്നാടിനോട് അടുത്തുള്ള വയനാട്, ഇടുക്കി ജില്ലകളിൽ രാത്രി ഉഷ്ണവും രാവിലെ തണുപ്പുമുള്ള കാലവസ്ഥയുമാണ്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് മിനിമം താപനിലയിൽ വലിയ വ്യത്യാസം ഉണ്ടാകില്ലെന്ന് കേന്ദ്ര കാലവസ്ഥാ ഡയറക്ടർ കെ സന്തോഷ് സീ മലയാളം ന്യൂസിനോട് പറഞ്ഞു. മാർച്ച് 13,14 തിയതികളിൽ തെക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ കുറഞ്ഞ അളവില്‍  മഴ ലഭിക്കാൻ സാധ്യതയുണ്ട്.


ഏപ്രിൽ പതിനഞ്ചിന് ശേഷം ഇടിയോട് കൂടിയ മഴ ലഭിക്കും. ഇത് മെയ് മാസത്തിലും തുടരും. ഇതോടെ ഉഷ്ണത്തിന് കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിലവിലെ സാഹചര്യം ജനങ്ങൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ സന്ദർശത്തിന് എത്തിയ ഡൽഹി സ്വദേശികളോട് ഇവിടെത്തെ ചൂടിനെകുറിച്ച് ചോദിച്ചപ്പോൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞ മറുപടി, കേരളത്തില്‍ ചൂട് കുറവാണെന്നാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യത്തിലെക്ക് താപനില ഉയർന്നില്ലെങ്കിലും നിർജലീകരണം സംഭവിക്കാതിരിക്കാൻ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണമെന്ന നിർദേശം ആരോ​ഗ്യവകുപ്പ് നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.