തിരുവനന്തപുരം: കേരളത്തിലെ ചില ഭാഗങ്ങളിൽ 54 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിൽ 35-37 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും അനുഭവപ്പെടുന്ന യഥാർഥ താപനില 54 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരീക്ഷ താപനിലയുടെയും ആർദ്രതയുടെയും സംയോജിത ഫലത്തിൽ ഒരാൾ അനുഭവിക്കുന്ന താപത്തിലേക്കുള്ള ഒരു പോയിന്ററാണ് ഹീറ്റ് ഇൻഡക്സ്. പല വികസിത രാജ്യങ്ങളും പൊതുജനാരോഗ്യ മുന്നറിയിപ്പുകൾ നൽകുന്നതിന് 'അനുഭവപ്പെടുന്ന താപനില' രേഖപ്പെടുത്താൻ ഹീറ്റ് ഇൻഡക്സ് ഉപയോഗിക്കുന്നു.


കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (കെഎസ്ഡിഎംഎ) കണക്കനുസരിച്ച്, തിരുവനന്തപുരം ജില്ലയുടെ പല ഭാ​ഗങ്ങളിലും ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലെ ചില പ്രദേശങ്ങളിലും 54 ഡിഗ്രി സെൽഷ്യസിനു മുകളിലാണ് താപനില.


ALSO READ: High waves: ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം


തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും വ്യാഴാഴ്ച 45-54 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. ഈ സ്ഥലങ്ങളിൽ ദീർഘനേരം പുറത്ത് നിൽക്കുന്നത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കാം.


കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ 40-45 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ദീർഘനേരം സൂര്യപ്രകാശം അനുഭവിച്ചാൽ ക്ഷീണം ഉണ്ടാക്കും. ഇടുക്കിയിലെയും വയനാട്ടിലെയും മലയോര ജില്ലകളിലെ ചില പ്രദേശങ്ങളിൽ മാത്രമാണ് ഹീറ്റ് ഇൻഡക്സ് 29 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ളത്.മുൻകാലങ്ങളിലെ വേനലിനെ അപേക്ഷിച്ച്, ഈ വർഷം ഇതുവരെയുള്ള വേനലിൽ പാലക്കാട് ചൂട് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഹീറ്റ് ഇൻഡക്സ് 30-40 ഡിഗ്രി സെൽഷ്യസാണ്. ഇടുക്കി ജില്ലയുടെ ഭൂരിഭാഗവും ഇതേ പരിധിയിലാണ്.


സംസ്ഥാനത്ത് താപനില കുതിച്ചുയരുന്നതിനാൽ, ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റിന്റെ (ഐഎംഡി) ഓട്ടോമാറ്റിക് കാലാവസ്ഥാ മാപ്പിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് കെഎസ്ഡിഎംഎ ഈ ഹീറ്റ് ഇൻഡക്സ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ പുറത്ത് പോകുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉറപ്പാക്കുകയും വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.