അതികഠിനമായ ചൂടിനെ തുടർന്ന് ഗുരുവായൂരിൽ പശു ചത്തു. ചൊവ്വന്നൂർ പടി സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള കറവപ്പശുവാണ് ചത്തത്. തൊഴുത്തു വൃത്തിയാക്കാനായി പശുവിനെ വീടിന് മുന്നിലെ തുറസ്സായ സ്ഥലത്ത് കെട്ടിയിട്ടിരുന്നു. ഈ സമയത്ത് ശക്തമായ വെയിലും ഉണ്ടായിരുന്നു.  വൈകീട്ട് പശുവിനെ അഴിച്ചു കൊണ്ടു വന്ന് തൊഴുത്തിൽ സമീപത്തെ തൊട്ടിയിൽ നിന്നും വെള്ളം നൽകി. വെള്ളം കുടിച്ച ശേഷം പശു കുഴഞ്ഞു വീഴുകയായിരുന്നു.  ഇതിനെ തുടർന്ന് ഉടൻ തന്നെ പൂക്കോട് വെറ്റിനറി ആശുപത്രിയിൽ വിവരമറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉടൻ തന്നെ പൂക്കോട് വെറ്റിനറി ആശുപത്രിയിൽ നിന്നും സർജൻ അഷറഫ് അബ്ദുറഹ്മാൻ സ്ഥലത്തെത്തി ചികിത്സിച്ചെങ്കിലും  പശുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അമിതമായ ചൂടിനെ തുടർന്നുണ്ടായ നിർജലീകരണമാണ് മരണത്തിന് കാരണമായത്. നിർജലീകരണത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് പശുവിന്റെ മരണത്തിന് കാരണമെന്ന് ഡോക്ടർ പറഞ്ഞു.


സംസ്ഥാനത്ത് ജനുവരിയിൽ മഴ ലഭിക്കാത്തത് ചൂട് വർധനവിന് കരണമായെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് ഡയറക്ടർ കെ സന്തോഷ് മുമ്പ് പറഞ്ഞിരുന്നു. അതേസമയം കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കഴിഞ ദിവസം വേനൽമഴ ലഭിച്ചു.  കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും മഴ ലഭിച്ചു.  


എന്നാൽ കൊച്ചിയിൽ അമ്ല മഴയ്ക്ക് സാധ്യതയുണ്ടെന്ന് ആശങ്ക നിലനിൽക്കുകയാണ്.  ബ്രഹ്മപുരം സംഭവത്തിന് ശേഷം കൊച്ചിയിലെ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെ കൊച്ചിയില്‍ പെയ്ത വേനല്‍ മഴയില്‍ ആസിഡ് സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്ര എഴുത്തുകാരനായ രാജഗോപാല്‍ കമ്മത്ത് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥിരീകരണം. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ആസിഡ് സാന്നിധ്യം തെളിയിച്ചതെന്ന് വ്യക്തമാക്കി കൊണ്ടുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.