തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാത ചുഴി നിലനിൽക്കുകയാണ്. മഴ കൂടുതൽ ശക്തമാകാൻ കാരണം ഇതാണ്. അതേസമയം ആൻഡമാൻ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമായി മാറിയേക്കും. തുലാവർഷത്തിന് മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ ലഭിക്കും. 


പയ്യന്നൂർ ദേശീയപാതയോരത്തെ അവസാനത്തെ കുഞ്ഞിമംഗലംമാവും മുറിച്ചു


കണ്ണൂർ: കണ്ണൂർ പയ്യന്നൂർ  ദേശീയപാതയോരത്തെ അവസാനത്തെ കുഞ്ഞിമംഗലംമാവും ഓർമയായി. റോഡ് വികസനത്തിന്‍റെ ഭാഗമായി മുറിച്ചു മാറ്റപ്പെട്ട മാവിന് ചുവട്ടിൽ കുഞ്ഞിമംഗലം കൂട്ടായ്മയുടെ പ്രവർത്തകർ പുഷ്പങ്ങളർപ്പിച്ചു. ആറ് വരിയായി ദേശീയ പാത വികസിക്കുന്നതൊന്നും അറിയാതെ ഇത്തവണയും മാവ് പൂത്ത് തളിർത്തിരുന്നു. 


മൊട്ടുകളും പൂക്കളും കുഞ്ഞിളം കണ്ണിമാങ്ങകളും വിരിഞ്ഞിരുന്നു. പുളിയുറുമ്പിൻ കൂടുകളിലും ജീവിതം അതിന്‍റെ എല്ലാ സമൃദ്ധിയോടും കൂടെ നിറഞ്ഞു നിന്നു. പക്ഷേ യന്ത്ര നഖങ്ങളാൽ വളരെ വേഗം എല്ലാം നിലംപൊത്തി. കഴിഞ്ഞ മാമ്പഴക്കാലത്തു പോലും തേനൂറുന്ന ഫലസമൃദ്ധി തന്ന പയ്യന്നൂർ എടാട്ടെ ദേശീയ പാതയോരത്തെ ആ കുഞ്ഞിമംഗലം മാവും നിലംപൊത്തി.


കുഞ്ഞിമംഗലം കൂട്ടായ്മ പ്രവർത്തകർ രാവിലെ മാവിൻ ചുവട്ടിൽ പുഷ്പചക്രം സമർപ്പിച്ചിരുന്നു. മരത്തിൽ പതിച്ച കടലാസിൽ ഒരു വൃക്ഷം പത്തു പുത്രൻമാർക്ക് തുല്യമാണെന്ന ശാർങധരന്‍റെ വൃക്ഷായുർവേദത്തിലെ ശ്ലോക ശകലം കുറിച്ചു വച്ചിരുന്നു. 


കുഞ്ഞിമംഗലമെന്ന മാവുകളുടെ ഗ്രാമത്തിന്‍റെ ആദരാഞ്ജലികളേറ്റുവാങ്ങി ആ വൃക്ഷവും വിടവാങ്ങി. കേരളത്തിൽമാത്രം നാട്ടുമാവുകളുടെ 1200 ൽ പരം ഇനങ്ങൾ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്നുണ്ട്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.