Kerala Heavy Rain : സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടലും മഴവെള്ള പാച്ചിലും റിപ്പോർട്ട് ചെയ്തു; ആളപായമില്ല
എരുമേലി എഴുത്വാപുഴ പ്രദേശത്ത് രണ്ടിടങ്ങളിലായി ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് 2 വീടുകൾ തകരുകയും ചെയ്തു.
Kottayam : സംസ്ഥാനത്ത് ഇന്ന് കനത്ത മഴ (Heavy Rain) തുടരുകയാണ് . വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും (Landslide) , മലവെള്ളപാച്ചിലും ഉണ്ടായിട്ടുണ്ട്. എന്നാൽ ആളപായം ഒന്നും തന്നെ ഉണ്ടായിട്ടില്ല. പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിലാണ് ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ടുകൾ ഉള്ളത്. ഈ പ്രദേശങ്ങളിൽ കനത്ത മഴവെള്ള പാച്ചിൽ ഉണ്ടായതായും റിപോർട്ടുകൾ ഉണ്ട്.
എരുമേലി എഴുത്വാപുഴ പ്രദേശത്ത് രണ്ടിടങ്ങളിലായി ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്ന് 2 വീടുകൾ തകരുകയും ചെയ്തു. ഇതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ആളുകളെ അതിസാഹസികമായി അപകടത്തിൽ നിന്നും രക്ഷിച്ചു. കൂടാതെ ഈ പ്രദേശത്തെ ബൈപാസ് റോഡും ഉരുൾപൊട്ടലിനെ തുടർന്ന് തകർന്നിട്ടുണ്ട്.
ALSO READ: Kerala Rain Update|സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മഴ തുടരാന്‍ സാധ്യത
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആരംഭിച്ച കനത്ത മഴയെ തുടർന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. രാത്രി ആരംഭിച്ച മഴ രാവിലെ 5 മണിവരെ തുടരുകയായിരുന്നു. ഇന്നലെ വെളുപ്പിന് 2 മണിയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 4 മണിയോടെ അഗ്നിശമന സേന പ്രവർത്തർ എത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നുമുതൽ ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ പ്രഖ്യാപിച്ചു
കൊല്ലത്ത് മഴവെള്ളപ്പാച്ചിൽ ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട് . കുളത്തുപ്പുഴ അമ്പത്തേക്കാർ ഭാഗത്താണ് മലവെള്ളപ്പാച്ചിൽ ഉണ്ടായിരിക്കുന്നത്. ഇതിനെ തുടർന്ന് വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ഈ പ്രദേശത്ത് ആളപായങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. മൂന്ന് കുടുംബലെ ഈ പ്രദേശത്ത് നിന്ന് മൂന്ന് കുടുംബങ്ങളെ മാറ്റി പർപ്പിച്ചിട്ടുണ്ട്,
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ചില ജില്ലകളിൽ യെല്ലോ അലർട്ട്
ഇതുകൂടാതെ കോന്നി കൊക്കാത്തോട് ഭാഗത്ത് വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായി സൂചനയുണ്ട്. ഇവിടെ ഒരേക്കറോളം ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നാല് വീടുകളിൽ ഉള്ളവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ആളപായം ഒന്നും റെപ്പ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം അച്ചൻകോവിൽ ആറ്റിൽ ജലനിരപ്പും വൻ തോതിൽ ഉയർന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...