വയനാട്ടിലെ എൽഡിഎഫ് - യുഡിഎഫ് ഹ‍ർത്താലിനെ വിമർശിച്ച്  ഹൈക്കോടതി. ഹർത്താൽ നിരുത്തരവാദപരമായ സമീപനമാണെന്ന് കോടതി വിമർശിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്നും ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നുവെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അധികാരത്തിലുള്ള എൽഡിഎഫ് ഹർത്താൽ നടത്തിയതെന്തിനാണെന്ന് കോടതി ചോദിച്ചു.  ഇത്തരത്തിലുള്ള ഹർത്താൽ അം​ഗീകരിക്കാനാവില്ലെന്ന് പറഞ്ഞ  ഹൈക്കോടതി ഹർത്താൽ മാത്രമാണോ ഏക സമര മാർ​ഗമെന്നും ചോദിച്ചു.  


Read Also: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; നടനും അധ്യാപകനുമായ അബ്ദുൾ നാസർ പോക്സോ കേസിൽ അറസ്റ്റിൽ


വലിയ ദുരന്തം നടന്ന മേഖലയിലാണ് ഹർത്താൽ നടത്തിയത്. ദുരന്തമേഖലയിലെ ജനങ്ങളോടുള്ള ഹർത്താൽ നിരാശപ്പെടുത്തുന്നു. ഇത്തരത്തിൽ പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാവില്ലെന്ന് കോടതി വിമർശിച്ചു. 


വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയായിരുന്നു എൽഡിഎഫിന്റെ ഹർത്താൽ. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.