കൊച്ചി: Actress Attack Case: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് (Dileep) നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി (Kerala High Court) വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നത് മാറ്റി വയ്ക്കാൻ കാരണം പ്രോസിക്യൂഷൻ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ്.  അതുകൊണ്ടുതന്നെ അതുവരെ അറസ്റ്റിനുള്ള വിലക്കും തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Actress attack case | ആ 'വിഐപി' ദിലീപിന്റെ സുഹൃത്ത് ശരത്തോ?


ദിലീപിന് (Dileep) പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യഹർജിയും വെള്ളിയാഴ്ച പരിഗണിക്കും.  കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.  


സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ ബാലചന്ദ്രകുമാറിന്റെ (Balachandrakumar) വെളിപ്പെടുത്തലിന്റെ ഭാഗമായാണ് ആറ് പേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് കേസിൽ ദിലീപിനെ അറസ്റ്റുചെയ്ത ഡിവൈഎസ്‌പി കെ.എസ്. സുദർശൻ എന്നിവരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിന്റെ ദൃക്‌സാക്ഷിയാണ് താനെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.  ഇത് സംബന്ധിച്ചുള്ള ശബ്ദരേഖയും അദ്ദേഹം കൈമാറിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.