കൊച്ചി: വിവാദം കത്തി നിൽക്കെ കണ്ണൂർ സർവ്വകലാശാലയിലെ (Kannur University) അസിസ്റ്റൻറ് പ്രൊഫസർ നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ ഷംസീർ എം.എൽ.എയുടെ ഭാര്യയെ ധൃതി പിടിച്ച് നിയമിക്കുന്ന് നടപടി ചോദ്യം ചെയ്ത് അഭിമുഖത്തിൽ പങ്കെടുത്ത ഡോ.ബിന്ദു നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടിയ 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ യൂണിവേഴ്സിറ്റിയുടെ കൂടി വാദം കേട്ടശേഷം മാത്രമായിരിക്കും  അന്തിമമായ കോടതി നടപടി. നിലവിലെ നിയമന നടപടികൾ നിർത്തിവക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.


Also Read: Covid Second Wave: പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ കുറവ്; 3.23 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


കണ്ണൂർ സർവ്വകലാശാലയിൽ യുജിസി യുടെ (Ugc) എച്ച്ആർഡി സെൻററിൽ പുതുതായി സൃഷ്ടിച്ച അസിസ്റ്റന്റ് പ്രൊഫസ്സറുടെ സ്ഥിരം തസ്തികയിലേയ്ക്കുള്ള നിയമനത്തിന്  30 പേരെ ഏപ്രിൽ പതിനാറിനാണ് ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്.


കേന്ദ്രത്തിലെ തസ്തികകൾ ആദ്യം താൽക്കാലികമായിരുന്നെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാൻ സർക്കാർ കണ്ണുർ സർവകലാശാലയ്ക്ക് മാത്രമായി കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു.


Also Read: Hanuman Jayanti 2021: ഇത്തവണത്തെ ഹനുമാൻ ജയന്തി ദിനത്തിന് പ്രത്യേകതകളേറെ, അറിയാം.. 


 ഇതിനിടയിലാണ് ഷംസീറിന്റെ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിന് ഇന്റർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയിൻറ് കുറച്ച് നിശ്ചയിച്ചത്. മറ്റ് അധിക യോഗ്യതകളൊന്നും തന്നെ ഇതിന് പരിഗണിച്ചില്ല. ഇതോടെയാണ സംഭവം വിവാദമാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.