കൊച്ചി: ശബരിമല പ്രവേശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസ്സുകാരി സമര്‍പ്പിച്ച ഹർജി തള്ളി ഹൈക്കോടതി. ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്‍റെ പരിഗണയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നിലപാട്. തനിക്ക് ഇപ്പോൾ 10 വയസ്സാണെന്നും എന്നാൽ ആദ്യ ആർത്തവം ഉണ്ടാകാത്തതിനാൽ പ്രായപരിധി കണക്കിലെടുക്കാതെ മലകയറാൻ തന്നെ അനുവദിക്കണമെന്നാണ് കർണാടക സ്വദേശിയായ പെൺകുട്ടിയുടെ ആവശ്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് കാലത്ത് മലകയറാൻ ആ​ഗ്രഹിച്ചതാണെന്നും അച്ഛന്‍റെ ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം അന്ന് അതിന് സാധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. മലയറാൻ തന്നെ അനുവദിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വത്തോട് കോടതി നിർദ്ദേശം നൽകണമെന്നായിരുന്നു പെൺകുട്ടിയുടെ ആവശ്യം. ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തിൽ തീരുമാനം എടുക്കാതായതോടെയാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. 


Also Read: Wild Elephant attack: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണം; പശുവിനെ കുത്തി, വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ


 


ആദ്യ ആർത്തവം ആകാത്തതിനാൽ ആചാരങ്ങൾ പാലിച്ച് തനിക്ക് മലകയറാൻ കഴിയും. 10 വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെൺകുട്ടി ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം 10 മുതൽ 50 വയസ്സ് വരെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിലപാടിൽ ഇടപെടാൻ സാധിക്കില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.