കൊച്ചി: ഹൈക്കോടതിയിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടകത്തിൽ  രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചെന്ന പരാതിയിൽ  ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ. അസി രജിസ്ട്രാർ  ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സസ്പെൻഡ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അസി. റജിസ്ട്രാർ ടിഎ സുധീഷ് തന്നെയാണ് നാടകം രചിച്ചതും. ലീഗൽ സെല്ല്, ഭാരതീയ അഭിഭാഷക പരിഷത്ത് എന്നിവരുടെ പരാതിയിലാണ് സസ്പെൻഷൻ. സംഭവം ഹൈക്കോടതിയുടെ വിജിലൻസ് റജിസ്ട്രാറും അന്വേഷിക്കും. 'വണ്‍ നേഷൻ, വണ്‍ വിഷൻ, വണ്‍ ഇന്ത്യ' എന്ന പേരിട്ട ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തില്‍ ഒൻപതു മിനിറ്റ് രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചുവെന്നാണ് ചീഫ് ജസ്റ്റിസിന് ലഭിച്ച പരാതി.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളുടെ പ്രയോഗ രീതി, കേന്ദ്രപദ്ധതികൾ, സ്വാതന്ത്ര്യത്തിന്റെ അമൃത വർഷാഘോഷം എന്നിവയെല്ലാം നാടകത്തില്‍ അധിക്ഷേപിച്ചതായും പരാതിയില്‍ പറയുന്നു. കേരള ഹൈക്കോടതിയിലെ ജീവനക്കാരും അഡ്വ.ജനറല്‍ ഓഫിസിലെ ജീവനക്കാരും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് കൂടുതൽ നടപടികളിലേക്ക് കടക്കൂ എന്നാണ് സൂചന.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.