പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവ്
കേരള ഹയർ സെക്കൻഡറി,വൊക്കേഷനൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷാഫലം പ്രഖ്യാപ്പിച്ചു.ചീഫ് സെക്രട്ടറി എസ്.വിജയാനന്ദ്, പൊതുവിദ്യാഭ്യാസ വകുപ്പിലെ അഡിഷ്ണല്‍ ചീഫ് സെക്രട്ടറി വി.എസ്.സെന്തിലിനു നൽകിയാണ് ഫലം പ്രസിദ്ധീകരിച്ചത്. ഹയർ സെക്കൻഡറിയില്‍ 80.94% വിജയം,വിഎച്ച്എസ്ഇയില്‍ 87.72 ശതമാനം വിജയവും. കഴിഞ്ഞ തവണ 83.96 ആയിരുന്നു വിജയം ശതമാനം. ഈ വര്‍ഷം വിജയശതമാനം കുറഞ്ഞു.
72 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഹയർ സെക്കൻഡറിയില്‍ 9870 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയ ശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂരിലും, കുറവ് പത്തനംതിട്ടയിലുമാണ്. വിഎച്ച്എസ്ഇയില്‍ വിജയ ശതമാനം ഏറ്റവും കൂടുതല്‍ പാലക്കാടിലും കുറവ് വീണ്ടും പത്തനംതിട്ടയിലാണ്.
ഫലം അറിയാന്‍
* ആദ്യം താഴെ കൊടുത്തിരിക്കുന്ന കേരള ഒഫീഷ്യല്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുക
* അതില്‍ ശരിയായി റോള്‍ നമ്പറും,പേരും, മൊബൈല്‍ നമ്പറും, പിന്നെ ഇമെയില്‍ ഐഡിയും ടൈപ്പ് ചെയ്യുക
*അതിന് ശേഷം 'സബ്മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഫലം അറിയാന്‍ സാധിക്കും