തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ര​ള​യസെ​സ് പ്രാ​ബ​ല്യ​ത്തി​ലാ​യി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രളയാനന്തര പുനർ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് സംസ്ഥാനത്ത് ഉൽപ്പന്നങ്ങൾക്ക് 1% പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്. 12%, 18%, 28% ജിഎസ്ടി നിരക്കുകൾ ബാധകമായ 928 ഉൽപ്പന്നങ്ങൾക്കാണ് ഇന്ന് മുതൽ സെസ് ചുമത്തുക.


അതേസമയം, 5% ത്തില്‍ താഴെ ജിഎസ്ടി നിരക്കുളള നിത്യോപയോഗ സാധനങ്ങൾക്ക് സെസ് ബാധകമല്ല. 
ഹോട്ടൽ ഭക്ഷണം, ബസ്, ട്രയിൻ ടിക്കറ്റ് എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടില്ല. കൂടാതെ,  ജിഎസ്ടിക്ക് പുറത്തുളള പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വിൽപ്പന എന്നിവയ്ക്കും സെസ് നൽകേണ്ടതില്ല.


പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് വഴി 1200 കോടി രൂപ സമാഹാരിക്കമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്കാ​ണ് സെ​സ് പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​വു​ക. ഗ്രാമീണ റോഡുകളുടെ നിര്‍മാണവും നവീകരണവുമാണ് സെസില്‍ നിന്ന് ലഭിക്കുന്ന തുക കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


1% പ്രളയ സെസ് നിലവില്‍ വന്നതോടെ വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങള്‍, സിമന്‍റ്, പെയിന്‍റ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വില കൂടും.


കണക്കനുസരിച്ച് 100 രൂപ വിലയുളള ഉൽപ്പന്നത്തിന് 1 രൂപ കൂടുമ്പോൾ 10 ലക്ഷം രൂപയുളളതിന് 10000 രൂപ കൂടും. വാഹന ഇൻഷുറൻസിൽ 500 രൂപ അധികമായി നൽകേണ്ടി വരും. 


അതേസമയം, പ്രളയസെസിന്റെ മറവില്‍ വിലക്കയറ്റം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 


എന്നാല്‍ പ്രളയസെസിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടും പ്രളയസെസ് ചുമത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തിന്റെ കെടുതികളില്‍ നിന്ന് കരകയറാന്‍ കഴിയാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും ശിക്ഷിക്കുന്നതിന് തുല്യമാണിതെന്നും വന്‍ വിലക്കയറ്റത്തിന് ഇത് കാരണമാകുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.


കേരളം പ്രളയ സെസ് ചുമത്തിയതോടെ ജിഎസ് ടി നിലവില്‍ വന്നതിനുശേഷം ശേഷം ഏതെങ്കിലും വിധത്തില്‍ അധിക നികുതി ചുമത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.