തിരുവനന്തപുരം: അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറുകയാണ് കേരളം എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡിസംബർ അവസാനത്തോടെ ഈ നേട്ടം നമ്മൾ കൈവരിക്കുമെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. എല്ലാവരും ഒപ്പമുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.കേരളത്തിൽ 80000 സ്കൂൾ അധ്യാപകർ ആണ് എഐ പരിശീലന നേടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപകർ എഐ പരിശീലനം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ്‌ 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. 2024 ഓഗസ്റ്റ് ആകുമ്പോഴേക്കും ആവശ്യമായ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. 


ALSO READ: താനൊന്നും ഓർക്കുന്നില്ലെന്ന് ഡ്രൈവർ; ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പോലീസ്


എഐ ടൂളുകൾ ഉപയോഗിച്ചുകൊണ്ട് പിഡിഎഫുകൾ, ചിത്രങ്ങൾ, വീഡിയോകൾ,  ഡോക്യുമെന്റുകൾ എന്നിവ നിലനിർത്തുന്നതിനും പുതിയത് സൃഷ്ടിക്കുന്നതിനു വേണ്ടിയുള്ള പരിശീലനം ആണ് നൽകുന്നത്. വിവിധ പാഠ്യ വിഷയങ്ങളിലെ വിവരങ്ങൾ എഐ ഉപയോഗിച്ച് കുട്ടികൾക്ക് ലളിതവും വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതും ആകുന്ന തരത്തിൽ ദൃശ്യങ്ങളോ, വീഡിയോകളോ, കാർട്ടൂണുകളോ, പെയിന്റിങ്ങുകളോ ആക്കി മാറ്റാനും. ചിത്രങ്ങൾക്ക് ആവശ്യമായ ടെക്സ്റ്റുകൾ അതിൽ ഉൾപ്പെടുത്തുവാൻ ആവശ്യമായ പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.