തൃശൂർ: മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോ​ഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടക്കുമെന്നും തീരുമാനമെടുക്കുമെന്നും വിസി അറിയിച്ചു. കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിം​ഗസമത്വം. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണസമിതിയിലെ എല്ലാ അം​ഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമായിരിക്കും തീരുമാനത്തിലെത്തുകയെന്നും വൈസ് ചാൻസലർ പറഞ്ഞു. 
ഭരണസമിതി അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളത്. ഭരണസമിതിയിൽ ഡോ. നീനാ പ്രസാദ് ഉൾപ്പെടെ നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ചുമതലയേൽക്കും. ഇതിന് ശേഷമായിരിക്കും ഭരണസമിതി യോ​ഗം ചേരുക.


ALSO READ: കലാമണ്ഡലം കൂത്തമ്പലത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണൻ


കേരള കലാമണ്ഡലത്തിൽ എട്ടാംക്ലാസ് മുതൽ പിജി വരെ മോഹിനിയാട്ടം പഠിക്കാൻ അവസരമുണ്ട്. നൂറിലേറെ വിദ്യാർഥിനികളാണ് പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നത്. അതിനാൽ, അധിക തസ്തിക സൃഷ്ടിക്കേണ്ട ആവശ്യം നിലവിലില്ല. ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ഇത് തടസമാകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായാൽ മാത്രം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും സമിതി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.