കോ​​ട്ട​​യം: അ​തി​ര്‍​ത്തിയിലെ  റോ​​ഡു​​ക​​ള്‍ തു​​റ​​ക്കാ​​ന്‍ ക​​ര്‍​​ണാ​​ട​​ക സ​​ര്‍​​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​ന്നു ജോ​​സ് കെ. ​​മാ​​ണി എം​​പി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള വിഷയമായതിനാൽ ഇതിൽ കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​ര്‍ ഫ​​ല​​പ്ര​​ദ്ര​​മാ​​യി ഇ​​ട​​പെ​​ട​​ണം. ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു പോ​​ലും ന​​ട​​പ്പി​​ലാ​​ക്കാ​​ന്‍ ക​​ര്‍​​ണാ​​ട​​ക സ​​ര്‍​​ക്കാ​​ര്‍ ത​​യാ​​റാ​​യി​​ട്ടി​​ല്ല. അ​​തി​​ര്‍​​ത്തി ജി​​ല്ല​​യാ​​യ കാ​​സ​​ര്‍​​ഗോ​​ട്ടെ രോ​​ഗി​​ക​​ള്‍ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് മം​​ഗ​​ളൂ​​രു​​വി​​നെ​​യാ​​ണ്. ദേ​​ശീ​​യ​​പാ​​ത അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ല്‍ വ​​രു​​ന്ന​​തി​​നാ​​ല്‍ കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​ര്‍ ഉ​​ട​​ന്‍ ഇ​​ട​​പെ​​ട​​ണ൦ , ​​ജോ​​സ് കെ. ​​മാ​​ണി ആ​വ​ശ്യ​പ്പെ​ട്ടു.


അതേസമയം, അ​തി​ര്‍​ത്തി തു​റ​ന്നു​ന​ല്‍​കാ​നു​ള്ള കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ  സു​പ്രീംകോ​ട​തിയെ സമീപിച്ചി രിയ്ക്കുകയാണ്  കര്‍​ണാ​ട​ക. ഗതാഗതം അനുവദിച്ചാല്‍ സംസ്ഥാനത്ത് കൊറോണ വൈറസ്  പടരുമെന്ന വാദം ഉന്നയിച്ചാണ് കര്‍ണാടക സു​പ്രീംകോ​ട​തിയില്‍ ഹര്‍ജി  നല്‍കിയിരിയ്ക്കുന്നത് . കേരളം തടസ ഹര്‍ജിയും ‌സമര്‍പ്പിച്ചിട്ടുണ്ട്.   ഹര്‍ജികള്‍  വെ​ള്ളി​യാ​ഴ്ച  പരിഗണിക്കും.


നിലവില്‍ കാസര്‍ഗോഡ്‌  നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിര്‍ത്തി കടത്താന്‍ ചെക്ക് പോസ്റ്റില്‍ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കര്‍ണാടകയുടെ ഈ നിലപാട് മാറ്റം.  കൂടാതെ, കേന്ദ്ര സര്‍ക്കാരിന്‍റെ  നിര്‍ദ്ദേശമനുസരിച്ച്‌ മാത്രം അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്‍റെ  നിലപാട്. 


കാസര്‍ഗോഡ്‌  ജില്ലയില്‍ കോവിഡ് -19 രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് കര്‍ണാടക. മംഗളൂരു കോവിഡ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള നഗരമാണെന്നും കര്‍ണാടക വാദിക്കുന്നു.


അതേസമയം, കാസര്‍ഗോഡ്‌ നിന്നും ക​ര്‍​ണാ​ട​കയി​ലേ​ക്കു​ള്ള ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​ഞ്ഞ​ത് അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ദേ​ശീ​യ​പാ​ത അ​ട​യ്ക്കാ​ന്‍ ക​ര്‍​ണാ​ട​ക​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കിയിരുന്നു.   ഇതോടെയാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്.