തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്കും സാനിറ്റൈസറും ഉപയോഗം നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പൊതു സ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും, വാഹനങ്ങളിലും ഇത് ബാധകമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ പലതും പുതുക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നിലവിൽ ഭയപ്പെടേണ്ട അവസ്ഥയില്ലെന്നും ജാഗ്രത വേണമെന്നും അധികൃതർ പറഞ്ഞു.


അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 114 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  നിലവിൽ ആകെ രാജ്യത്തുള്ളത് 2119 സജീവ കേസുകളാണ്. പുതിയ കണക്കോടെ രാജ്യത്ത് ഇത് വരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 4.46 കോടിയായി. മരണ സംഖ്യ  5,30,726 ആണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.