Covid Rules| ഏതൊക്കെ ക്ലാസിന് എങ്ങിനെയൊക്കെ പഠനം? പുതുക്കിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ
നിലവിൽ ഒന്നാം ക്സാസുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾ 21 മുതൽ ഡിജിറ്റൽ/ ഒാൺലൈൻ ക്സാസുകളിൽ പങ്കെടുത്താൽ മതി.
തിരുവനന്തപുരം: സ്കൂളുകൾക്കായി പുതുക്കിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗമാണ് പുതുക്കിയ മാർഗ്ഗ രേഖ തയ്യാറാക്കിയത്. പരീക്ഷക്ക് മുൻപ് എല്ലാ പാഠഭാഗങ്ങളും തീർക്കുകയും അധ്യാപകർ സ്കൂളിൽ വരികയും വേണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. നിലവിൽ ഒന്നാം ക്സാസുമുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികൾ 21 മുതൽ ഡിജിറ്റൽ/ ഒാൺലൈൻ ക്സാസുകളിൽ പങ്കെടുത്താൽ മതി.
മറ്റ് നിർദ്ദേശങ്ങൾ
1. 10,11,12 ക്ലാസുകളിൽ ശുചീകരണം നടക്കും
2. വിക്ടേഴ്സ് ചാനൽ കുട്ടികൾക്കായി പുതുക്കിയ ടൈം ടേബിൾ നൽകും
3. സ്കൂളുകളിൽ ബുധനാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും(രക്ഷിതാക്കളുടെ സമ്മതമുള്ളവർക്ക് മാത്രം)
4. സ്കൂളുകളിൽ വാക്സിനേഷന് പ്രത്യേക മുറിയും ,ആംബുലൻസ് സർവ്വീസും
ഭിന്ന ശേഷിക്കാർക്ക് വാക്സിൻ വേണ്ടെങ്കിൽ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. വാക്സീന്‍ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന സ്കൂളുകളില്‍ 18ന് വകുപ്പുതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...