തിരുവനന്തപുരം: പോരിന് അന്തരീക്ഷമുണ്ടാക്കാനാണ് ഭരണ പക്ഷം ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിഷേധങ്ങളെ തുടർന്ന് നിയമസഭാ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പോലീസിനെ പാർട്ടി സംസ്ഥാന സെക്രട്ടറി ഭീഷണിപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നടക്കുന്ന ഗുഢാലോചനാണ് കൽപ്പറ്റയിലെ അക്രമണം. കൂടാതെ സംഘ പരിവാറുമായി  സി.പിഎം സന്തി ചേരുകയാണെന്നും വിഡി സതീശൻ പറഞ്ഞു. കൂടാതെ ഗാന്ധി ഘാതകാരെക്കാൾ ഗാന്ധി നിന്ദ കാണിക്കുന്നവരായി കമ്മ്യൂണിസ്റ്റുകാർ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: നിയമസഭയിൽ മാധ്യമങ്ങൾക്ക് വിലക്ക്; വിശദീകരണവുമായി സ്പീക്കർ  


നിയമസഭയിൽ മാധ്യമങ്ങൾക്ക് പൂർണമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത് മാധ്യമ സ്വതന്ത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും  അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്പീക്കറുടെ ഓഫിൽ വിഷയം അവതരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


മന്ത്രിമാരും എം എൽ എ മാരും പോർ വിളിക്കുകയായിരുന്നുവെന്നും അത് കൊണ്ട് മാത്രമാണ് നടപടികളോട് സഹകരിക്കാതിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  പ്രതിപക്ഷ പ്രതിഷേധത്തെ തുടക്കത്തിൽ തന്നെ പ്രതിരോധിക്കുന്ന നിലപാടാണ് സഭയിൽ സ്വീകരിച്ചതെന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 


പതിനഞ്ചാം കേരള നിയസഭയുടെ അഞ്ചാം സമ്മേളനം ആരംഭിച്ച ആദ്യ  ദിനം പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുക്കളത്തില്‍ എത്തുകയായിരുന്നു.  എസ്എഫ്ഐ നടത്തിയ  ഗുണ്ടായിസത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.  സഭ സമ്മേളനത്തിന്‍റെ ആദ്യ ദിവസം  കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.