സംസ്ഥാനത്ത് 14 ജില്ലകളിലായി നടന്ന 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് യുഡിഎഫ്. 17 സീറ്റുകളിൽ യുഡിഎഫ് നേടി. ആറ് സീറ്റുകളുടെ നേട്ടമാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്. എൽഡിഎഫിന് നേടാനായാത് പത്ത് സീറ്റുകൾ മാത്രം. ബിജെപി നാല് സീറ്റും സ്വന്തമാക്കി. കൂടാതെ ആം ആദ്മി പാർട്ടിയും എസ്ഡിപിഐയും ഓരോ സീറ്റുകൾ വീതം നേടി. ബിജെപിക്ക് നാല് സിറ്റിങ് സീറ്റുകളാണ് നഷ്ടമായി. എസ്ഡിപിഐയുടെ ഒന്നും രണ്ട് സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകൾ നഷ്ടമായി. 14 ജില്ലകളിൽ ഒരു ജില്ല പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ജില്ലകൾ തിരിച്ച്


കാസർകോഡ് - പള്ളിക്കര ഗ്രാമപഞ്ചായത്ത് കോട്ടക്കുന്ന വാർഡ് യുഡിഎഫ് നിലനിർത്തി


കണ്ണൂർ


പാനൂർ ബ്ലോക്ക് പഞ്ചായത്ത് പത്താം വാർഡ് സിപിഎം നിലനിർത്തി


ALSO READ : Devan Sreenivasan: നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍


വയനാട്


മുട്ടിൽ ഗ്രാമ പഞ്ചായത്ത് പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി


കോഴിക്കോട്


1. വാണിമേൽ ഗ്രാമപഞ്ചായത്ത് കോടിയൂറ വാർഡ് സ്വതന്ത്ര സീറ്റിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു
2.വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ചല്ലിവയൽ സിപിഎം യുഡിഎഫിൽ നിന്നും പിടിച്ചെടുത്തു
3.മടവൂർ ഗ്രാമപഞ്ചായത്ത് പുല്ലാളൂർ യുഡിഎഫ് നിലനിർത്തി
4.മാവൂർ ഗ്രാമപഞ്ചായത്ത് പാറമ്മൽ വാർഡ് യുഡിഎഫ് നിലനിർത്തി


മലപ്പുറം


ഒഴൂർ ഗ്രാമപഞ്ചായത്ത്  ഒഴൂർ വാർഡ് ബിജെപിയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് സ്വന്തമാക്കി


പാലക്കാട് 


1.പാലക്കാട് ജില്ല പഞ്ചായത്ത് 24-ാം ഡിവിഷൻ സിപിഎം നിലനിർത്തി
2.ഒറ്റപ്പാലം മുനിസിപ്പാലിറ്റി പാലാട്ട് വാർഡ് ബിജെപി നിലനിർത്തി
3.മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കണ്ണോട് ഡിവിഷൻ യുഡിഎഫ് നിലനിർത്തി
4.പട്ടിത്തറ ഗ്രാമപഞ്ചായത്ത് തലക്കശ്ശേരി വാർഡ് സിപിഎമ്മിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു
5.തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പള്ളിപ്പാടം വാർഡ് യുഡിഎപ് നിലനിർത്തി
6.വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചു മൂർത്തി എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു


തൃശൂർ


മാള ഗ്രാമപഞ്ചായത്ത് കാവനാട് വാർഡ് സ്വതന്ത്ര സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു


എറണാകുളം


1.പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് യുഡിഎഫ് നിലനിർത്തി


2. രാമമംഗലം ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് യുഡിഎഫ് നിലനിർത്തി


ഇടുക്കി


1. ഉടമ്പൻചോല ഗ്രാമപഞ്ചായത്ത് മാവടി വാർഡ് എൽഡിഎഫ് നിലനിർത്തി
2.കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കോൺഗ്രസ് സിറ്റിങ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തു


കോട്ടയം


1. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11-ാം വാർഡ് എസ്ഡിപിഐ നിലനിർത്തി
2.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു
3. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ വാർഡ് എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു
4. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് എൽഡിഎഫ് നിലനിർത്തി
5. തലനാട് ഗ്രാമപഞ്ചായത്ത് മേലടുക്കം വാർഡ് യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു


ആലപ്പുഴ


1.കായംകുളം നഗരസഭ ഫാക്ടറി വാർഡ് ബിജെപി നിലനിർത്തി
2.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഒന്നാം വാർഡ് ബിജെപി നിലനിർത്തി


പത്തനംതിട്ട


1. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് എൽഡിഎഫ് സീറ്റ് നിലനിർത്തി
2.റാന്നി ഗ്രാമപഞ്ചായത്ത് പുതുശ്ശേരിമല കിഴക്ക് വാർഡ് ബിജെപിയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു


കൊല്ലം


1. തഴവ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് യുഡിഎഫ് നിലനിർത്തി
2. പോരുവഴി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് എസ്ഡിപിഐയിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.
3. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വിലങ്ങറ വാർഡ് ബിജെപിയിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു
4. കൊറ്റങ്കര ഗ്രാമപഞ്ചായത്ത്  എട്ടാം വാർഡ് എൽഡിഎഫ് നിലനിർത്തി


തിരുവനന്തപുരം 


അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്നും ബിജെപി പിടിച്ചെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.