തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞടുപ്പിൽ ഒൻപതിടത്തും എൽഡിഎഫ് വിജയിച്ചു. എട്ടിടങ്ങളിൽ യുഡിഎഫും ഒരിടത്ത് എൻഡിഎയും വിജയകിരീടം സ്വന്തമാക്കി. രണ്ടിടങ്ങളിൽ മറ്റുള്ള കക്ഷികളും വിജയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉപ തെരഞ്ഞെടുപ്പിൽ 72.98 ആണ് വോട്ടിംഗ് ശതമാനം. തൃത്താലയിലെ കുമ്പിടി, പലമേലിലെ എരുമക്കുഴി വാർഡ് ,കണക്കരിയിലെ കുറുമല്ലൂർ, മൂന്നാർ രാജകുമാരിയിലെ കുമ്പപ്പാറ എന്നിവിടങ്ങളിൽ എൽഡിഎഫ് മികച്ച വിജയം നേടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊണ്ടാഴിയിലെ മൂത്തേടത്തുപ്പടി,തിക്കോടിയിലെ പള്ളിക്കര സൗത്ത് കുമ്പളയിലെ പെർവാർഡ്, മലപ്പുറത്തെ മുന്നംപ്പടി കാഞ്ഞങ്ങാട്ടെ തോയ്യമ്മൽ എന്നീ വാർഡുകളിലും ഇടതുമുന്നണിയാണ് അഭിമാനനേട്ടം സ്വന്തമാക്കിയത്. എട്ടിടങ്ങളിൽ യുഡിഎഫും വിജയിച്ചു. അതേസമയം, എല്ലം പല്ലൂരിലെ ആലുംമൂട് വാർഡിൽ ബിജെപിയാണ് ജയിച്ചത്. 


ALSO READ: ഷാഫി - ശബരി 'യൂത്ത് യുദ്ധം'! യൂത്ത് കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പ് പോര്, വാട്‌സ്ആപ്പ് ചാറ്റ് ചോര്‍ത്തിയതിന് പിന്നില്‍...


പത്ത് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാലു മുനിസിപ്പാലിറ്റി, 13 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് ആണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. 20 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ 59,948 പുരുഷന്മാരും 64471 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ജനവിധിയെഴുതി. ആകെ 124420 വോട്ടർമാരാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ജനവിധിയെഴുതിയത്. ആകെ  72.98 ശതമാനം വോട്ടർമാരാണ് തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനവിധിയെഴുതിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.