Kerala Local Body Election Results 2020: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മൂന്ന് ഘട്ടങ്ങളായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം (Kerala Local Body Election Results 2020) അറിയാൻ മണിക്കൂറുകൾ മാത്രം.   രാ​വി​ലെ എ​ട്ടു മണി മു​ത​ല്‍ ബാ​ല​റ്റു​ക​ള്‍ എ​ണ്ണി​ത്തു​ട​ങ്ങും. ആ​ദ്യം എണ്ണുന്നത് ത​പാ​ല്‍ വോ​ട്ടു​ക​ളാ​ണ്. ആദ്യഫല സൂചനകൾ എ​ട്ടര മു​ത​ല്‍ പു​റ​ത്തു വ​രുമെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സംസ്ഥാന തിരഞ്ഞെടുപ്പ് അധികൃതർ പറയുന്നതനുസരിച്ച് രാ​വി​ലെ 11നു ​ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ന്‍ ഫ​ല​ങ്ങ​ളും ല​ഭ്യ​മാ​കു​മെ​ന്നാണ്.  ഏതാണ്ട് ഉ​ച്ച​യോ​ടെ എ​ല്ലാ ഫ​ല​ങ്ങ​ളും ല​ഭ്യ​മാ​കു​മെ​ന്നാണ് പ്ര​തീ​ക്ഷ. സം​സ്ഥാ​ന​ത്തെ 244 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇന്ന് വോട്ടെണ്ണൽ (Counting) നടക്കുന്നത്.  


Also read: ഫലം വരുന്നതിനു മുന്നേ അടി തുടങ്ങി; ഇടതു മുന്നണിയ്ക്ക് തലവേദനയായി എൻസിപി-ജോസ് തർക്കം 


കൊറോണ ബാ​ധി​ത​ര്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും ന​ല്കി​യ 86,576 സ്പെ​ഷ​ല്‍ ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 2,11,846 ത​പാ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.  14 ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ള്‍ ആ​റ് കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, 152 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍, 86 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വിടങ്ങളി​ലേ​ക്കാ​ണ് തി​ര​ഞ്ഞെ​ടു​പ്പ് (Kerala Local Body Election 2020) ന​ട​ന്ന​ത്. 


ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ (Kerala Local Body Election Counting) തു​ട​ങ്ങു​ന്ന​തു മു​ത​ലു​ള്ള പു​രോ​ഗ​തി പി​ആ​ര്‍​ഡി ലൈ​വ് മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ അ​റി​യാം. ജി​ല്ലാ​ബ്ലോ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കോ​ര്‍​പ​റേ​ഷ​ന്‍, ന​ഗ​ര​സ​ഭാ ത​ല​ങ്ങ​ളി​ല്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണ​വും ലീ​ഡ് നി​ല​യും അ​റി​യാ​നാ​കും.


Also read: സംസ്ഥാനത്ത് നാളെ വോട്ടെണ്ണൽ; സജ്ജീകരണങ്ങൾ പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ 


തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാത്തലം കണക്കിലെടുത്ത് മൂന്ന് വടക്കൻ ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ (Prohibitory Order) പുറപ്പെടുവിച്ചിട്ടുണ്ട്.  കൊവിഡ് ആശങ്കയ്ക്കിടയിലും കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിനാണ് ഇക്കുറി സാക്ഷ്യം വഹിച്ചിരിക്കുന്നത്.  


ഇക്കുറി പോളിംഗ് ബൂത്തിലെത്തിയത് 2 കോടി പത്ത് ലക്ഷത്തോളം വോട്ടർമാരാണ്. എഴുപത്തി അയ്യായിരത്തോളം സ്ഥാനർത്ഥികളാണ് വിധി (Local Body Election Results) കാത്തിരിക്കുന്നത്. എന്തായാലും മണിക്കൂറുകൾക്കുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിധി നമുക്ക് അറിയാൻ കഴിയും.  മുന്നണികളെല്ലാം ഒരുപോലെ വിജയ പ്രതീക്ഷയിലാണ്.