കാസർകോട്: കല്ല്യോട്ട് രണ്ട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന പൂല്ലൂർ പെരിയ പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് യുഡിഎഫ് (UDF) തിരിച്ചുപിടിച്ചു. യുഡിഎഫ് 17 സീറ്റിൽ നിന്ന് 9 വാ‌ർഡുകളിൽ വിജയം സ്വന്തമാക്കി. കല്ല്യോട്ടെ ഇരട്ടക്കൊലപാതകത്തിന് ശേഷം ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴി‍ഞ്ഞ തവണ യുഡിഎഫിന് (UDF) ഇവിടെ നാല് സീറ്റുകൾ മാത്രമായിരുന്ന ലഭിച്ചത്. ഇത്തവണ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ പ്രചരണ വിഷയമാക്കി പെരിയിൽ യുഡിഎഫ് അഞ്ച് സീറ്റുകളും കൂടി ഉയർത്തുകയായിരുന്നു. എൽഡിഎഫിന് ഏഴ് വാ‌ർഡുകൾ ലഭിക്കുകയും ബിജെപി ഒരിടത്ത് ജയിക്കുകയും ചെയ്തു. 2015ൽ യുഡിഎഫിൽ നിന്ന് നഷ്ടമായ പഞ്ചായത്താണ് പുല്ലൂ‌ർ പെരിയ. അത് ഈ തെരഞ്ഞെടുപ്പിലൂടെ യുഡിഎഫ് പിടിച്ചെടുത്തു.


Also Read: Kerala Local Body Election Results 2020: പ്രതീക്ഷിച്ച വിജയം; ജനങ്ങൾ സർക്കാരിനൊക്കൊപ്പം: കെ കെ ശൈലജ


കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെ വാർഡിൽ യുഡിഎഫ് സ്ഥാന‌ാർഥി 300ൽ അധികം വോട്ടിനാണ് ജയിച്ചത്. ഇവിടെ സിപിഎം സ്വന്തം പേരിൽ സ്ഥാനാർഥിയെ പോലും നി‌ർത്തിയില്ല. 


ഇരട്ടക്കൊലപാതക (Periya Twin Murder) കേസിൽ പ്രധാന പ്രതികൾ സിപിഎം പ്രവർത്തകരാണ്. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി സർക്കാരിന്റെ ആവശ്യത്തെ തള്ളി. കഴിഞ്ഞ വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് എൽഡിഎഫ് നേരിട്ട പരാജയത്തിന്റെ കാരണങ്ങളിൾ ഒന്ന് ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകമായിരുന്നു. കഴിഞ്ഞ ദിവസം സിബിഐ ഉദ്യോഗസ്ഥർ കല്ല്യോട്ടെത്തി ഇരുവരുടെയും കൊലപാതകം പുനരാവിഷ്കരിച്ചിരുന്നു.


Also Read: Kerala Local Body Election Results 2020: മുൻസിപ്പാലിറ്റിയിൽ ഇഞ്ചാടിഞ്ച് പോരാട്ടം


അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ (Local Body Election) സംസ്ഥാനമൊട്ടാകെ ഇടത് ചായിവാണുള്ളത്. യുഡിഎഫിന് എൽഡിഎഫിന്റെ കോട്ടകളെ തകർക്കാമെന്ന് മൊഹം തകർന്നടിയുകയും ചെയ്തു. എന്നാൽ ബിജെപി തങ്ങളുടെ നിലം മെച്ചപ്പെടുത്തുകയായിരുന്നു. തിരുവന്തപുരത്ത് യുഡിഎഫ് ചിത്രത്തിലെ ഇല്ല. 518 ​ഗ്രാമപഞ്ചായത്തുകളിലായി എൽഡിഎഫ് മുന്നിട്ട് നിൽക്കുമ്പോൾ യുഡിഎഫിന് 2015നെ പോലെ 366 വരെ എത്താനെ സാധിക്കുന്നുള്ളു. എൻഡിഎ 24 പഞ്ചായത്തുകളിലാണ് മുന്നിൽ നിൽക്കുന്നത്. 10 ജില്ല പഞ്ചായത്തുകൾ എൽഡിഎഫിനൊപ്പം ചേർന്നപ്പോൾ യുഡിഎഫിന് ലഭിച്ചതാകട്ടെ നാല് എണ്ണം മാത്രം. 


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy