തിരുവനന്തപുരം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ (Lockdown) നീട്ടി. ജൂൺ 16 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം (Restrictions) തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാൻ അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമാണ്. ഇത് 10 ശതമാനത്തിൽ താഴെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് ലോക്ക്ഡൗൺ നീട്ടാൻ തീരുമാനിച്ചത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ​ഗുണം ചെയ്യുന്നുണ്ടെന്നാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള പ്രതിദിന കൊവിഡ് കണക്കുകൾ വ്യക്തമാക്കുന്നത്. നിയന്ത്രണം തുടർന്നാൽ കൊവിഡ് (Covid-19) വ്യാപനം നിയന്ത്രിക്കാനാകുമെന്ന വിലയിരുത്തലിലാണ് സർക്കാർ.


ALSO READ: Lakshadweep: ലക്ഷദ്വീപിൽ കൊവിഡ് ക‍ർഫ്യൂ, സമ്പൂർണ ലോക്ക്ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി അഡ്മിനിസ്ട്രേഷൻ


ജൂൺ ഒമ്പതിന് ലോക്ക്ഡൗൺ അവസാനിക്കാനിരിക്കേയാണ് വീണ്ടും ലോക്ക്ഡൗൺ നീട്ടിയത്. ഘട്ടംഘട്ടമായി അൺലോക്ക് നടപ്പാക്കാമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ജൂൺ ഒമ്പതിന് ലോക്ക്ഡൗൺ അവസാനിക്കാനിരിക്കേയാണ് വീണ്ടും ലോക്ക്ഡൗൺ നീട്ടിയത്. ഘട്ടംഘട്ടമായി അൺലോക്ക് (Unlock) നടപ്പാക്കാമെന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. എല്ലാ വ്യവസായ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം. തുണിക്കടകൾ, സ്വർണ്ണക്കടകൾ, പുസ്തകവിൽപ്പന കടകൾ, ചെരിപ്പ് കടകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറക്കാം. ബാങ്കുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാനും നിലവിൽ അനുമതിയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.