Kerala ത്തിൽ Lockdown മെയ് 23 വരെ നീട്ടി; നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
നാല് ജില്ലകളിൽ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി.
Thiruvananthapuram: കേരളത്തിൽ സമ്പൂർണ ലോക്ക്ഡൗൺ (Lockdown) മെയ് 23 വരെ നീട്ടി. നാല് ജില്ലകളിൽ കോവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ വിദഗ്ധ സമിതി ശുപാർശ ചെയ്‌തതിനെ തുടർന്നാണ് നടപടി.
ഇന്ന് ചേർന്ന വിദഗ്ധ സമിതി യോഗത്തിൽ റവന്യൂ, ദുരന്ത നിവാരണ വകുപ്പ്, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതിനോടൊപ്പമാണ് തിരുവനന്തപുരം, തൃശൂർ, എറണാകുളം , മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ALSO READ: കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ ഷിബു മോഹൻ അന്തരിച്ചു
ഐഎംഎ അടക്കമുള്ളവ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Positivity Rate) ഉയർന്ന നിലയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗൺ നീട്ടാൻ ശുപാർശ ചെയ്‌തത്.
ALSO READ: പ്രതിദിന കോവിഡ് കണക്കുകളിൽ നേരിയ ഇടിവ്; മരണ നിരക്ക് നൂറിനോടടുത്ത് തന്നെ
കേരളത്തിൽ പോസിറ്റിവിറ്റി റേറ്റ് ഉയരുന്ന സാഹചര്യം കേരളത്തിൽ വൻ ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തില്‍ വെള്ളിയാഴ്ച 34,694 പേര്‍ക്ക് കോവിഡ്-19 (Covid 19) സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA