തിരുവനന്തപുരം: നാലാം ഘട്ട ലോക്ക്ഡൌണില്‍ ലഭ്യമാക്കുന്ന ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മദ്യശാലകള്‍ ബുധനാഴ്ച തുറക്കും.  ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യ വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചു. ബിവറേജസ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളില്‍ മദ്യം വില്‍ക്കാം. 


ക്ലബ്ബുകള്‍ക്ക് മദ്യവില്‍പ്പന നടത്താനുള്ള അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. സാമൂഹിക അകലം ഉള്‍പ്പടെയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാകും മദ്യ വില്‍പ്പന. 


ലോക്ക് ഡൌണ്‍; സിനിമാ തീയറ്ററുകളിലെ സീറ്റുകളില്‍ പൂപ്പലും ഫംഗസും!!


ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശം പോലീസിനു കൈമാറും. അതേസമയം, എങ്ങനെയാണ് തീരുമാനം നടപ്പിലാക്കേണ്ടത് എന്ന കാര്യത്തില്‍ കൂടുതല്‍ ആലോചനകള്‍ ഉണ്ടായേക്കും. 


കേന്ദ്ര ലോക്ക്ഡൌണ്‍ മാനദണ്ഡങ്ങള്‍ പ്രകാരം മെയ്‌ 31 വരെ സ്കൂളുകള്‍ തുറക്കാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ മെയ്‌ 26ന് ആരംഭിക്കാനിരുന്ന SSLC , പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. 


ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 24 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു 


ചില നിയന്ത്രണങ്ങളോടെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. എന്നാല്‍, ബ്യൂട്ടിപാര്‍ലറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകില്ല. 


അന്തര്‍-ജില്ല യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാക്കി. എന്നാല്‍, പാസെടുക്കാനുള്ള നടപടിക്രമങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഓട്ടോറിക്ഷകള്‍ക്ക് ഓടാം. 


നാലാം ഘട്ട ലോക്ക്ഡൌണില്‍ നടപ്പാക്കേണ്ട ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങള്‍.