ഇടുക്കി: ഇടുക്കി മണ്ഡലത്തില്‍ കള്ളവോട്ടും കളള വോട്ട് ശ്രമവും നടന്നത് വിവാദമായി. കള്ളവോട്ട് ശ്രമവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതേച്ചൊല്ലി ചക്കുപള്ളത്ത് എല്‍.ഡി.എഫ് - യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. ഇതിനിടെ ചെമ്മണ്ണാറില്‍ ഇരട്ട വോട്ട് ചെയ്യാനെത്തിയവരെ തിരിച്ചയച്ചു.തൊടുപുഴ കരിമണ്ണൂര്‍ ഹോളിഫാമിലി എല്‍.പി സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്നാണ് പരാതി ഉയര്‍ന്നത്. 63, 66 നമ്പര്‍ ബൂത്തുകളിലെ വോട്ടര്‍മാരായ  ജെസ്സി ജോസ്, ഷാജു മാത്യു എന്നിവരുടെ വോട്ടാണ് മറ്റാരോ ചെയ്തതായി കണ്ടെത്തിയത്. സംഭവത്തില്‍ യു.ഡി.എഫ് നേതൃത്വം പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി ചക്കുപള്ളം ആറാം മൈല്‍ സ്വദേശി ബിജുവിനെ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ തടഞ്ഞ് വച്ച് പോലീസിന് കൈമാറി. 77-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം 80 ആം നമ്പര്‍ ബൂത്തില്‍ എത്തിയപ്പോഴാണ് സംഭവം. ബൂത്തില്‍ എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കള്ളവോട്ട് ശ്രമവുമായി ബന്ധപ്പെട്ട് ബിജുവിനെ കുമളി പോലീസെത്തി കസ്റ്റഡിയിലെടുത്തു.


ALSO READ: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ല; വി.ഡി സതീശൻ


ഇടുക്കി കൂമ്പന്‍പാറയിലും ചെമ്മാണ്ണാറിലും ഇരട്ട വോട്ട് ചെയ്യാനുള്ള ശ്രമം തടഞ്ഞു.  കൂമ്പന്‍പാറ 16 ആം നമ്പര്‍ ബൂത്തിലും ചെമ്മണ്ണാര്‍ 57 ആം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്യാന്‍ എത്തിയവരുടെ വിരലില്‍ മഷി കണ്ട് ഇവരെ മടക്കി അയക്കുകയായിരുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരാണിവര്‍. രാജകുമാരി ഖജനാപ്പാറയിലും കള്ളവോട്ട് നടന്നതായി പരാതിയുണ്ടായി. ഖജനാപ്പാറ സ്വദേശി മുരുകന്‍ മൂക്കന്‍  വോട്ട് ചെയ്യാനായി ബൂത്തില്‍ എത്തിയപ്പോഴാണ് തന്റെ പേരില്‍ മറ്റൊരാള്‍ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയത്. മുരുകന്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.


അതേസമയം ഇടുക്കിയിലെ ഗോത്ര മേഖലകളിൽ മികച്ച  പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഇടമലക്കുടി ഉൾപ്പടെ വിദൂര മേഖലകളിലെ ബൂത്തുകളിൽ രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മുതുവാൻ,മന്നാൻ തുടങ്ങിയ വിവിധ സമുദായങ്ങളിൽപ്പെട്ട  ഗോത്ര ജനതയുടെ വോട്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് നിർണ്ണായകമാണ്. ആദിവാസി ഊരുകളിലെ ജനതയും തെരഞ്ഞെടുപ്പിനോട് മികച്ച പ്രതികരണം നടത്തിയത് വിവിധ മുന്നണികൾക് വൻ പ്രതീക്ഷയാണ് നൽകുന്നത്.  ഇടമലക്കുടി,ശാന്തൻപാറ,അടിമാലി ,ചിന്നക്കനാൽ, മറയൂർ തുടങ്ങിയ പഞ്ചായത്തുകളിലായി  നിരവധി ആദിവാസി സമൂഹങ്ങളാണ് ഉള്ളത് തെരഞ്ഞെടുപ്പിനോട് പൊതുവെ വിമുഖത കാണിക്കുന്ന ഗോത്ര സമൂഹം ഈ തെരഞ്ഞടുപ്പിൽ അവേശതോടെയാണ്   പങ്കാളികളായത്. പ്രായാധിക്യത്താൽ അവശത അനുഭവിക്കുന്നവർ വരെ വോട്ട് രേഖപ്പെടുത്താൻ എത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.