Kerala Lottery Result 26.04.2024 Nirmal NR-377: നിർമൽ എൻആർ-377 ഭാഗ്യക്കുറി ഫലപ്രഖ്യാപനം മാറ്റിവച്ചു; പകരം നറുക്കെടുപ്പ് ഈ ദിവസം
Kerala lottery result declared: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുന്നതിനാലാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ-377 ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം മാറ്റിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് നടക്കുന്നതിനാലാണ് ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചത്. ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ഏപ്രിൽ 26 വെള്ളിയാഴ്ചയിൽ നിന്ന് ഏപ്രിൽ 27 ശനിയാഴ്ചയിലേക്കാണ് മാറ്റിയത്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപമുള്ള ഗോർക്കി ഭവനിലാണ് ലോട്ടറിയുടെ നറുക്കെടുപ്പ്. 70 ലക്ഷം രൂപയാണ് നിർമൽ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഏപ്രിൽ 27ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നിർമൽ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ഉണ്ടാകും.
നിർമൽ ഭാഗ്യക്കുറി എൻആർ-377; സമ്മാനഘടന
ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: ഒരു ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ
ലോട്ടറിയുടെ ഫലങ്ങൾ അറിയാൻ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info സന്ദർശിക്കാം. കേരള ഗവൺമെന്റ് ഗസറ്റ് ഓഫീസിൽ നേരിട്ടെത്തിയും ഫലങ്ങൾ പരിശോധിക്കാം. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ഓഫീസിൽ നേരിട്ടെത്തി വിജയിച്ച ടിക്കറ്റും തിരിച്ചറിയൽ രേഖകളും ഹാജരാക്കി പണം കൈപ്പറ്റണം.
കേരള ഭാഗ്യക്കുറി വകുപ്പ് ആഴ്ചയിൽ ഏഴ് ലോട്ടറിയാണ് പുറത്തിറക്കുന്നത്. തിങ്കൾ- വിൻ വിൻ ലോട്ടറി, ചൊവ്വ- സ്ത്രീ ശക്തി ലോട്ടറി, ബുധൻ- ഫിഫ്റ്റി ഫിഫ്റ്റി, വ്യാഴം- കാരുണ്യ പ്ലസ്, വെള്ളി- നിർമ്മൽ, ശനി- കാരുണ്യ, ഞായർ- അക്ഷയ എന്നിവയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.