തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്നറിയാം. എല്ലാ ഞായാറാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണിത്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ നറുക്കെടുപ്പ് ഫലം ലഭ്യമാകും. 50 രൂപയാണ് ഫിഫ്റ്റി-ഫിഫ്റ്റി ഭാഗ്യക്കുറിയുടെ വില. 8000 രൂപ സമാശ്വാസ സമ്മാനമായി നൽകും. പൗർണമി എന്ന പേരിലാണ് നേരത്തെ ഈ ഭാ​ഗ്യക്കുറി നടത്തിയിരുന്നത്. പിന്നീട് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിക്കുകയായിരുന്നു.


Also Read: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വ്യാജ ഡോക്ടർ; കൂട്ടിരിപ്പുകാരിൽ നിന്ന് പണം തട്ടി മുങ്ങി


അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയിൽ KN 955731 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൃശൂർ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം ലഭിച്ചിരിക്കുന്നത് KZ 244526 എന്ന ടിക്കറ്റിനാണ്. ഇത് ​വയനാടാണ് വിറ്റത്. 


5000 രൂപയിൽ താഴെയാണ് നിങ്ങളുടെ സമ്മാനതുകയെങ്കിൽ ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയോ,ഏജൻറിനെയോ സമീപിക്കാം. 5000 രൂപക്ക് മുകളിലുള്ള എല്ലാ സമ്മാനതുകകളും ലഭിക്കാൻ ബാങ്കിലോ, സർക്കാർ ലോട്ടറി ഓഫീസുകളിലോ തിരിച്ചറിയൽ കാർഡും ടിക്കറ്റുമായി എത്തുക. എല്ലാ വിജയികളും സംസ്ഥാന സർക്കാർ (Kerala Lottery) ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലോട്ടറി ഫലം നോക്കി ഉറപ്പാക്കേണ്ടതുണ്ട്. സമ്മാനത്തിന് അർഹമായ എല്ലാ ടിക്കറ്റുകളും 30 ദിവസത്തിനകമാണ് സമർപ്പിക്കേണ്ടത്.


മുഖ്യമന്ത്രിക്ക് 33 ലക്ഷത്തിന്‍റെ പുതിയ കാർ; ഇനി യാത്ര കിയ കാർണിവലിൽ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാൻ പുതിയ കാർ വാങ്ങുന്നു. 33 ലക്ഷം രൂപ വിലയുള്ള കിയ കാർണിവൽ ലിമോസിൻ പ്ലസ്-7 ആണ് പുത്തൻ വാഹനം.  ഇന്നോവയ്ക്ക് പകരക്കാരനായാണ് കൂടുതൽ സൗകര്യങ്ങളുള്ള കറുത്ത കിയ കാർണിവൽ വാങ്ങാൻ സർക്കാർ തീരുമാനം. ഇപ്പോഴുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ പൈലറ്റ്, എസ്കോർ‌ട്ട് കാറുകൾക്ക് പുറമേ ടാറ്റ ഹാരിയറും വാങ്ങാൻ കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കിയ കാർണിവൽ തന്നെ വേണമെന്ന നിർദേശത്തെ തുടർന്നാണ് മാറ്റം. കൂടുതൽ സുരക്ഷാ സംവിധാനമുള്ള കാർണിവൽ വാങ്ങുന്നതാണ് അഭികാമ്യമെന്ന് പോലീസ് മേധാവിയാണ് നിർദേശിച്ചത്.


ഈ വർഷം ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്ന് 55.39 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് പുതിയ കറുത്ത ക്രിസ്റ്റ വാങ്ങിയത്. നേരത്തെ അനുവദിച്ചതിലെ ബാക്കി തുക കാർണിവൽ വാങ്ങാന്‍ തികയില്ല. പുതിയ കാർ വാങ്ങാൻ 33.31 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. പുതിയ വണ്ടികൾക്കായി ഇതുവരെ അനുവദിച്ചത് 88.69 ലക്ഷം രൂപയാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.