തിരുവനന്തപുരം : സ്ത്രീ ശക്തി ലോട്ടറി എസ്എസ് -319 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ശേഷം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നടത്തിയ നറുക്കെടുപ്പിൽ ലോട്ടറി നമ്പർ SM 457567 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം പുറപ്പെടുവിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. SJ 112554 എന്ന് ടിക്കറ്റിനാണ് രണ്ടാം സമ്മാനം. പാലക്കാട് ചിറ്റൂരിൽ നിന്നെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം. 


40 രൂപ ടിക്കറ്റ് വിലയുള്ള സ്ത്രീ ശക്തി ഭാഗ്യക്കുറിക്ക് 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5,000 രൂപയുമാണ്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.


ALSO READ : Kerala Lottery Results Live: വിൻ വിൻ W-674 ലോട്ടറിയുടെ ഫലങ്ങൾ പ്രഖ്യാപിച്ചു,ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാണ്


ഫലങ്ങൾ ഇങ്ങനെ





5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മാതി. 


ഇന്നലെ ജൂൺ 7ന് വിൻ വിൻ  W-674 ടിക്കറ്റ് ഫലം പ്രഖ്യാപിച്ചിരുന്നു. ലോട്ടറി നമ്പർ WM 474071 വൈക്കത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 75 ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.