Thiruvananthapuram : നിലവിൽ കേരളത്തിൽ അതിരൂക്ഷമാകുന്ന കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തിന് കേന്ദ്രം ഓണത്തിന് (Onam 2021) മുമ്പ് ഒരു കോടി വാക്സിനെങ്കിലും എത്തിച്ച നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം എംപി ശശി തരൂർ (Shashi Tharoor) കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യക്ക് (Mansukh Mandviya) കത്തയച്ചു. രാജ്യവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ ആന്റബോഡി നിരക്ക് താഴെയാണെന്നും ഇത് സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് വീണ്ടും വർധനയുണ്ടാക്കാൻ സാധ്യയുണ്ടാകുമെന്നാണ് ശശി തരൂർ കേന്ദ്രത്തെ കത്തിലൂടെ അറിയിച്ചിരക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Kerala COVID Update : സംസ്ഥാനത്ത് കോവിഡ് ബാധ അതിരൂക്ഷം, ഇന്നത്തെ കോവിഡ് കണക്ക് 23,000 പിന്നിട്ടു


നിലവിൽ കേരളത്തെ ദേശീയതലവുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ദിനം പ്രതി 20,000ത്തിൽ അധികം കോവിഡ് കേസാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളം കോവിഡിന്റെ തുടക്ക കാലത്ത് രോഗവ്യാപനം നിയന്ത്രച്ചതിനാൽ വളരെ കുറച്ച് പേരിൽ മാത്രമാണ് രോഗത്തിന്റെ അന്റിബോഡിയുള്ളത്. ദേശീയതലത്തിൽ 63 ശതമാനം പേർക്ക് ആന്റിബോഡി ഉണ്ടാകുമ്പോൾ കേരളത്തിൽ ഇത് വെറും 43 ശതമാനം മാത്രമാണെന്ന് തരൂർ തന്റെ കത്തിലൂടെ വ്യക്തമാക്കുന്നു. 



ALSO READ : Sunday Lockdown: ലോക്ക് ഡൗൺ ഞായറാഴ്ച മാത്രം, ശനിയാഴ്ച സാധാരണ ദിവസം പോലെ പുതിയ മാറ്റങ്ങൾ ഇങ്ങിനെയാണ്


അതിനാൽ കേരളത്തിൽ അതിരൂക്ഷമാകുന്ന കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തിന് അടിയന്തരമായി ഓണത്തിന് മുമ്പ് ഒരു കോടി വാക്സിനെങ്കിലും കേന്ദ്രം എത്തിച്ച് നൽകണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് തരൂർ മുന്നോട്ട് വെക്കുന്ന പോംവഴി.  അതേസമയം കേന്ദ്രം കേരളത്തിന് കുറഞ്ഞത് ഒരു കോടി വാക്സിനെങ്കിലും എത്തിച്ചില്ലെങ്കിൽ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് അത് ദേശീയ പ്രതിസന്ധിക്ക് വഴിവെക്കുമെന്ന് തിരുവനന്തപുരം MP കേന്ദ്ര ആരോഗ്യ മന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിക്കുന്നു.



ALSO READ : Covid third wave നേരിടാൻ മുന്നൊരുക്കങ്ങൾ; ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗം ചേർന്നു


അതേസമയം കേരളത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ്. വാരാന്ത്യ ലോക്ഡൗൺ ഇപ്പോൾ ഞായറാഴ്ചത്തേക്ക് മാത്രമായി ചുരുക്കി. 23676 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ കേരളത്തിൽ രേഖപ്പെടുത്തിയത്. ഒപ്പം148 മരണം കൂടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ടെസ്റ്റ് പോസിറ്റവിറ്റി നിരക്ക് 11.87% ആയി കുറഞ്ഞു എന്നത് ആശ്വാസമുണ്ടാക്കുന്നു. മാത്രമല്ല രോഗമുക്തരായവർ 15626 പേരും ചികിത്സയിൽ കഴിയുന്നവർ 173221 പേരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.