തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കിയതോടെ ഇനി ആളുകൾക്ക് ലഭിക്കാൻ പോകുന്നത് പുത്തൻ പിവിസി പെറ്റ് ജി കാർഡിലെ ലൈസൻസ്. ചിപ്പ് ഘടിപ്പിച്ച സ്മാർട്ട്‌ കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐടിഐ ബാംഗ്ളൂരുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി സ്വകാര്യ കമ്പനിയായ റോസ്മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്. ബഹു. ഹൈക്കോടതിയുടെ വിധിയെ തുടർന്ന് തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കുവാൻ ഗതാഗത സെക്രട്ടറിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കും നിർദ്ദേശം നൽകിയതായി മന്ത്രി ആൻറണി രാജുവും വ്യക്തമാക്കി.


പൊതുമേഖല സ്ഥാപനമായ ഐടിഐ ബാംഗ്ളൂർ ആണ് ടെൻഡർ എടുത്തിരിക്കുന്നതെന്ന് മന്ത്രി ആൻറണി രാജു തൻറെ പോസ്റ്റിന് കമൻറ് ചെയ്തയാൾക്ക് നൽകിയ മറുപടിയിൽ പറയുന്നു. ഏറെ നാളായി ആളുകളുടെ ആവശ്യമായിരുന്നു ലൈസൻസ് പിവിസി കാർഡായി മാറ്റണമെന്നത്. നേരത്തെ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ടെൻഡറിലുണ്ടായ പ്രശ്നങ്ങൾ മൂലം ഇത് നീണ്ട് പോവുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.