Electricity Bill: വൈദ്യുതി `ഷോക്ക്` തീവ്രത കൂടും, പുതുക്കിയ നിരക്ക് ശനിയാഴ്ച
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ച ഉച്ചയോടെ ഉണ്ടാകും.
തിരുവനതപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ച ഉച്ചയോടെ ഉണ്ടാകും.
വലിയ വര്‍ദ്ധന ഉണ്ടാകില്ല എന്നും പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വര്‍ദ്ധനയാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി.
'വൈദ്യുതി നിരക്ക് വര്‍ദ്ധനയുടെ തോത് അറിയില്ല. വരവും ചെലവും കണക്കാക്കിയുള്ള വര്‍ദ്ധനയാണ് ആവശ്യപ്പെട്ടത്. വൈദ്യുതി നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്', മന്ത്രി പറഞ്ഞു.
അതേസമയം, കെഎസ്ഇബി ആവശ്യപ്പെട്ടത് ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18% വര്‍ദ്ധനയാണ്. അതായത്, യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനയ്ക്കുള്ള പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നല്‍കിയിരിയ്ക്കുന്ന ശുപാര്‍ശ അനുസരിച്ച് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14%, ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88%, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47%വും വര്‍ദ്ധനയാണ് KSEB ആവശ്യപ്പെടുന്നത്.
വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് 2,117 കോടി രൂപയാണ്. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...