Kerala Nipah Cases: ഡബിൾ നെഗറ്റീവ് ബട്ട് പോസിറ്റീവ്; നിപ ബാധിച്ച് ചികിത്സയിലായിരുന്ന നാല് പേരും ആശുപത്രി വിട്ടു
നിപ രണ്ടാം തരംഗമില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു
കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു. ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് ഇങ്ങനെ
നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉൾപ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി ഡബിൾ നെഗറ്റീവ് (ഇടവേളയിൽ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയി എന്ന സന്തോഷവാർത്ത അറിയിക്കുന്നു.
1286 പേരായിരുന്നു നിപയുടെ സമ്പക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. അതിൽ തന്നെ 276 പേർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാായിരുന്നു. രോഗികളുടെ കുടുംബാഗങ്ങളും ബന്ധുക്കളുമായിരുന്നു 122 പേർ. സമ്പക്കപ്പട്ടികയിൽ 118 ആരോഗ്യപ്രവത്തകരും ഉൾപ്പെട്ടിരുന്നു.സ്വകാര്യ ആശുപത്രികളിലാണ് നിപ ലക്ഷണങ്ങളോടെ ആദ്യം രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ഇതേ ആശുപത്രിയിൽ എത്തിയ മറ്റൊരാളുമാണ് മരണത്തിന് കീഴടങ്ങിയത്. ഓഗസ്റ്റ് 30നാണ് ആദ്യ മരണം സംഭവിക്കുന്നത്. ഈ സമയം നിപ ബാധയാണ് മരണ കാരണം എന്ന സംശയം ഉണ്ടായിരുന്നില്ല. വൈകാതെ തന്നെ ഇതേ ആശുപത്രിയിൽ അച്ഛനൊപ്പം കൂട്ടിരിക്കാൻ എത്തിയ ആളും സമാനമായ രോഗലക്ഷണങ്ങളുമായി മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങൾ തോന്നാൻ കാരണം ഇതിനെ തുടർന്നാണ് നിപ ബാധ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...