തിരുവനന്തപുരം : സംസ്ഥാനത്ത് 45 പേർക്കും കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 9 പേർ ഹൈ റിസ്ക് കേറ്റഗറിയിൽ പെട്ട രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ബാക്കിയുള്ള 36 പേരിൽ 32 ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബാക്കിയുള്ള നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ 152 പേർക്ക് ഒമിക്രോൺ ബാധിച്ചു. 


ALSO READ : കേരളത്തിൽ ഒമിക്രോൺ സമൂഹവ്യാപനമില്ല; ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകുമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ്


അതേസമയം സംസ്ഥാനത്ത് തുവരെ ഒമിക്രോണിന്റെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമിക്രോൺ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്തുനിന്നും പ്രത്യേകശ്രദ്ധ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.


ALSO READ : ഒമിക്രോൺ കോവിഡ് രോഗബാധ: ബംഗാളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു, നാളെ മുതൽ സ്കൂളുകൾ അടച്ചിടും


മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയായിരുന്നു. പശ്ചിമ ബംഗാളിൽ, ഒഡീഷയും സ്കൂളുകൾ അടച്ചു. ബംഗാളിൽ നാളെ മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സിനിമ തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവയെല്ലാം നാളെ മുതൽ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.