തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അധിക ഫീസ് ഇടാക്കുന്ന സ്‌കൂളുകൾക്കെതിരെ നടപടി ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിരിക്കുന്നതിൽ കൂടുതൽ ഫീസോ ഫണ്ടോ ഈടാക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ കർശന നടപടി എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. അധിക ഫീസ് ഈടാക്കുന്ന സ്‌കൂളുകളെ സംബന്ധിച്ച് പരിശോധനയ്ക്കായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്‌കൂളുകളിലെ അനധികൃത പണപിരിവ് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ ടെലിഫോൺ നമ്പറുകളിലൂടെയും ഇമെയിൽ വഴിയും പരാതിപ്പെടാം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ആണ് മന്ത്രിയുടെ നിർദേശം. മഴക്കെടുതി മൂലം വില്ലേജ് ഓഫീസർമാർ അടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുതൽ ഉള്ളതിനാലും അപേക്ഷകർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് പുതിയ നിർദേശമെന്ന് മന്ത്രി അറിയിച്ചു.


ALSO READ: കോവിഡ് കേസുകളിൽ വീണ്ടും വർധന; പൊതു സ്ഥലങ്ങളിൽ മാസ്ക് നിര്‍ബന്ധമാക്കിയ ഉത്തരവ് നീട്ടി


അതേസമയം, ക്ലാസുകൾ ആരംഭിക്കുന്ന തീയതിയിൽ ഹയർ സക്കൻഡറി വകുപ്പ് മാറ്റം വരുത്തിട്ടുണ്ട്. ഓഗസ്റ്റ് 22ൽ നിന്ന് 25ലേക്ക് മാറ്റി. ഓഗസ്റ്റ് 15ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22നാണ് മൂന്നാം അലോട്ട്മെന്റ്. തുടർന്ന് 25-ാം തിയതി മുതൽ ക്ലാസുകൾ ആരംഭിക്കും. ജൂലൈ 29നാണ് ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ സർവറിലെ തകരാർ മൂലം ട്രെയൽ അലോട്ട്മെന്റ് രണ്ട് ദിവസത്തേക്ക് നീണ്ട് പോകുകയായിരുന്നു. കൂടാതെ സിബിഎസ്ഇ ഐസിഎസ്ഇ ഫലം വൈകിയതിനാലും അലോട്ട്മെന്റ് തിയതികളിൽ ഹയർ സക്കൻഡറി വകുപ്പ് മാറ്റം വരുത്തിയിരുന്നു.


അതേസമയം സ്കൂളുകളിൽ ജെൻട്രൽ ന്യൂട്രൽ യൂണിഫോം ധരിക്കണമെന്ന് ആരേയും അടിച്ചേൽപ്പിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. പൊതു സ്വീകാര്യവും കുട്ടികൾക്ക് സൗകര്യവും ഉള്ള യൂണിഫോമായിരിക്കണമെന്ന് നിർബന്ധമാണ്. ഈ അധ്യേയന വർഷത്തിലെ കലോത്സവം കോഴിക്കോട് വച്ചും കായികമേള തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കും. കായികമേള നവംബറിലും കാലോത്സവം ജനുവരിയിലും സംഘടിപ്പിക്കുന്നതായിരിക്കും. ജുനവരി മൂന്ന് മുതൽ ഏഴ് വരെ കാലോത്സം സംഘടിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.